---
title: "ഹർഘർ തിരംഗ കേരള സർക്കാർ അട്ടിമറിച്ചു: പി.കെ കൃഷ്ണദാസ്"
english_title: "PK Krishnadas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61425/pk-krishnadas"
published_at: "2022-08-13T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f7876bba824_Screenshot_2022-08-13-16-42-54-21_c1ebbaff44ba152fb7f7c2e1f7129fd1.jpg"
keywords: []
---

# ഹർഘർ തിരംഗ കേരള സർക്കാർ അട്ടിമറിച്ചു: പി.കെ കൃഷ്ണദാസ്

> **Lead Summary:** ഹർഘർ തിരംഗ കേരള സർക്കാർ അട്ടിമറിച്ചുവെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. കുട്ടികളുടെ കൈയ്യിൽ നിന്നും പണം വാങ്ങിയിട്ടും കേരളത്തിലെ തൊണ്ണൂറു ശതമാനം സ്കൂളുകളിലും ദേശീയ പതാക എത്തിയില്ല.

## Article Content

ഹർഘർ തിരംഗ കേരള സർക്കാർ അട്ടിമറിച്ചുവെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. കുട്ടികളുടെ കൈയ്യിൽ നിന്നും പണം വാങ്ങിയിട്ടും കേരളത്തിലെ തൊണ്ണൂറു ശതമാനം സ്കൂളുകളിലും ദേശീയ പതാക എത്തിയില്ല.

ഇത് ആസൂത്രീതമാണ്. കേരളത്തിൽ ദേശീയ പതാക പാറാതിരിക്കാനാണ് പതാക കുട്ടികൾക്ക് നൽകാതിരുന്നത്.വിഘടനവാദത്തിൻ്റെ ഭാഗമാണ് സംസ്ഥാനത്തിൻ്റെ നടപടി. ഇതിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61425/pk-krishnadas)