---
title: "സി കെ പണിക്കർ സ്മാരക പുരസ്കാരം  കണ്ണൂർ ബാലകൃഷ്ണൻ മാസ്റ്റർക്ക്"
english_title: "CK Panicker Memorial Award to Kannur Balakrishnan Master"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61430/ck-panicker-memorial-award-to-kannur-balakrishnan-master"
published_at: "2022-08-13T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f78bac92bfe_InShot_20220813_170127935.jpg"
keywords: []
---

# സി കെ പണിക്കർ സ്മാരക പുരസ്കാരം  കണ്ണൂർ ബാലകൃഷ്ണൻ മാസ്റ്റർക്ക്

> **Lead Summary:** **കണ്ണൂർ : **കലാരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കായി സി കെ പണിക്കർ സ്മാരക ട്രസ്റ്റ് വൈഖരി സംഗീത വിദ്യാലയം നൽകുന്ന സി കെ പണിക്കർ സ്മാരക പുരസ്കാരത്തിന് പ്രശസ്ത നൃത്ത അധ്യാപകനായ കണ്ണൂർ ബാലകൃഷ്ണൻ മാസ്റ്റർ അർഹനായി. ക്ലാസിക്കൽ നൃത്താഭ്യാസന രംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ നൃത്തരംഗത്തെ സമഗ്രസംഭാവന മുൻ നിർത്തിയാണ് പുരസ്കാരം. 

## Article Content

**കണ്ണൂർ : **കലാരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കായി സി കെ പണിക്കർ സ്മാരക ട്രസ്റ്റ് വൈഖരി സംഗീത വിദ്യാലയം നൽകുന്ന സി കെ പണിക്കർ സ്മാരക പുരസ്കാരത്തിന് പ്രശസ്ത നൃത്ത അധ്യാപകനായ കണ്ണൂർ ബാലകൃഷ്ണൻ മാസ്റ്റർ അർഹനായി. ക്ലാസിക്കൽ നൃത്താഭ്യാസന രംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ നൃത്തരംഗത്തെ സമഗ്രസംഭാവന മുൻ നിർത്തിയാണ് പുരസ്കാരം. 

15 ന് വൈഖരി ശ്രുതു മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ ഡോക്ടർ കാഞ്ഞങ്ങാട് സി.രാമചന്ദ്രന്റെ അധ്യക്ഷതയിൽ കേരള സാഹിത്യ അക്കാദമി അംഗം ടി പി വേണുഗോപാലൻ പുരസ്കാരം നൽകു൦. 

സംഗീതജ്ഞൻ ഡോക്ടർ സി വേണുഗോപാല കൃഷ്ണൻ മാസ്റ്റർ, നാട്യാചാര്യൻ എൻ വി കൃഷ്ണൻ മാസ്റ്റർ കഥകളി കലാകാരൻ വെള്ളോറ സുകുമാരൻ , നൃത്താധ്യാപിക മനോരമ ബാലകൃഷ്ണൻ , എം എ മ്യൂസിക് റാങ്ക് ജേതാവ് എം ടി മഞ്ജിമ,  ഗായിക ദ്വീതിക സനൂപ്, വ്യവസായി മലബാർ രമേശൻ എന്നിവരെ ആദരിക്കും. വാർത്താസമ്മേളനത്തിൽ ഡോ കാഞ്ഞങ്ങാട് സി രാമചന്ദ്രൻ , ടി നാരായണൻ , ധനഞ്ജയൻ ,പി.ഹരിദാസ് എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61430/ck-panicker-memorial-award-to-kannur-balakrishnan-master)