---
title: "ഇരിക്കൂറിൽ കാര്‍ഷിക നേഴ്‌സറി-ജൈവവള വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നു "
english_title: "Agricultural nursery and organic fertilizer marketing center was inaugurated at Irkuroor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61431/agricultural-nursery-and-organic-fertilizer-marketing-center-was-inaugurated-at-irkuroor"
published_at: "2022-08-13T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f78c21acea2_Picsart_22-08-13_16-55-09-623.jpg"
keywords: []
---

# ഇരിക്കൂറിൽ കാര്‍ഷിക നേഴ്‌സറി-ജൈവവള വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നു 

> **Lead Summary:** **ഇരിക്കൂർ : **കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഇരിക്കൂര്‍ ബ്ലോക്ക് തല ഫെഡറേറ്റഡ് സമിതി ഒമ്പതാം മൈലില്‍ ആരംഭിച്ച കാര്‍ഷിക നേഴ്‌സറി-ജൈവവള വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം കേരള തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. 

## Article Content

**ഇരിക്കൂർ : **കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഇരിക്കൂര്‍ ബ്ലോക്ക് തല ഫെഡറേറ്റഡ് സമിതി ഒമ്പതാം മൈലില്‍ ആരംഭിച്ച കാര്‍ഷിക നേഴ്‌സറി-ജൈവവള വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം കേരള തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. 

ചടങ്ങില്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബര്‍ട്ട് ജോര്‍ജ് അധ്യക്ഷനായി. ആദ്യ വില്‍പ്പന മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ റിഷ്‌ന നിര്‍വഹിച്ചു. പി.പി റെജി, സത്യഭാമ പി, എന്‍. അനില്‍കുമാര്‍, എ. സുരേന്ദ്രന്‍, പ്രമോദ് എസ്, എം. സി ശ്രീധരന്‍, പി. എം മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. സി. ലക്ഷ്മണന്‍ സ്വാഗതവും കെ. ലക്ഷ്മണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61431/agricultural-nursery-and-organic-fertilizer-marketing-center-was-inaugurated-at-irkuroor)