---
title: "കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ ഔഷധ കഞ്ഞി വിതരണം നടത്തി"
english_title: "Medicinal Porridge was distributed to Kappad St. Sebastian's UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61450/medicinal-porridge-was-distributed-to-kappad-st-sebastians-up-school"
published_at: "2022-08-13T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f7a40f2e4ac_InShot_20220813_184540787.jpg"
keywords: []
---

# കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ ഔഷധ കഞ്ഞി വിതരണം നടത്തി

> **Lead Summary:** **ഇരിട്ടി : **കർക്കിടക മാസത്തിൽ പഴമയുടെ പ്രത്യേകതകളെക്കുറിച്ചും ആരോഗ്യസംരക്ഷണത്തെക്കുറിച്ചും വിദ്യാർത്ഥികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ ഔഷധ കഞ്ഞി വിതരണം നടത്തി.സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി പ്രസിഡന്റ്‌ സന്തോഷ്‌ പെരേപ്പാടൻ ഉത്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി : **കർക്കിടക മാസത്തിൽ പഴമയുടെ പ്രത്യേകതകളെക്കുറിച്ചും ആരോഗ്യസംരക്ഷണത്തെക്കുറിച്ചും വിദ്യാർത്ഥികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ ഔഷധ കഞ്ഞി വിതരണം നടത്തി.സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി പ്രസിഡന്റ്‌ സന്തോഷ്‌ പെരേപ്പാടൻ ഉത്ഘാടനം ചെയ്തു.

ജാൻസി തോമസ്, കെ. ജി ജെയിംസ്, ജെയ്സൺ പി എ, ബിജു എ സി, ശശി ചിറ്റേരി, ബിജു ചെറിയാൻ, മനോജ്‌ താന്നിപ്പള്ളി, സിനി റെന്നി, ഉഷ റെജി, സന്ധ്യ അനൂപ് എന്നിവർ നേതൃത്വം നൽകി. ഭക്ഷ്യ യോഗ്യമായ പത്തു തരം ഇലകൾ ഉപയോഗിച്ചുള്ള പത്തിലക്കറികളും വിദ്യാർത്ഥികൾക്കായി തയ്യാറാക്കി നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61450/medicinal-porridge-was-distributed-to-kappad-st-sebastians-up-school)