---
title: "മഴ ഭീതി കുറയുന്നു: ഇന്ന് ഓറഞ്ച് അലേർട്ട് മൂന്ന് ജില്ലകളിൽ മാത്രം "
english_title: "Rain fears subside: Orange alert today in only three districts"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6147/rain-fears-subside-orange-alert-today-in-only-three-districts"
published_at: "2021-10-20T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616fb503dfad3_images (11).jpeg"
keywords: []
---

# മഴ ഭീതി കുറയുന്നു: ഇന്ന് ഓറഞ്ച് അലേർട്ട് മൂന്ന് ജില്ലകളിൽ മാത്രം 

> **Lead Summary:** തിരുവനന്തപുരം: സംസ്​ഥാനത്ത്​ ബുധനാഴ്ച പ്രഖ്യാപിച്ച എട്ട്​ ജില്ലകളിലെ ഓറഞ്ച്​ അലർട്ട്​ ഒഴിവാക്കി. ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മാത്രമാണ്​ ഓറഞ്ച്​ അലർട്ട്​.

## Article Content

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ബുധനാഴ്ച പ്രഖ്യാപിച്ച എട്ട്​ ജില്ലകളിലെ ഓറഞ്ച്​ അലർട്ട്​ ഒഴിവാക്കി. ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മാത്രമാണ്​ ഓറഞ്ച്​ അലർട്ട്​.

എട്ട്​ ജില്ലകളിൽ ഇന്ന്​ യെല്ലോ അലർട്ടുണ്ട്​. കാസർകോട്​, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ ഗ്രീൻ അലർട്ടാണ്​. ബാക്കി ജില്ലകളിലാണ്​ യെല്ലോ അലർട്ട്​.

വ്യാഴാഴ്ച ഒരു ജില്ലയിലും ഓറഞ്ച്​ അലർട്ട്​ ഇല്ല. നേരത്തെ 11 ജില്ലകളിലായിരുന്നു ബുധനാഴ്ച ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചിരുന്നത്​.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6147/rain-fears-subside-orange-alert-today-in-only-three-districts)