---
title: "യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61497/Died"
published_at: "2022-08-14T05:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f838a067217_Screenshot_20220814-051534.png"
keywords: []
---

# യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **തിരുവനന്തപുരം: **വെഞ്ഞാറമൂട്ടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകോട്ടുകോണം സ്വദേശി ഉഷാന്തിനെയാണ് തോട്ടിൻ കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആളുമാനൂർ മഠത്തിന് സമീപത്തെ ചതുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**തിരുവനന്തപുരം: **വെഞ്ഞാറമൂട്ടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകോട്ടുകോണം സ്വദേശി ഉഷാന്തിനെയാണ് തോട്ടിൻ കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആളുമാനൂർ മഠത്തിന് സമീപത്തെ ചതുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. ശേഷം മൃതദേഹം ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹത്തിൽ നാളെ പോസ്റ്റുമോർട്ടം പരിശോധന നടത്തും. അതിന് ശേഷമേ മരണ കാരണം സംബന്ധിച്ച് വ്യക്തത ലഭിക്കൂ.

സ്ഥിരമായി മദ്യപ സംഘങ്ങളും സാമൂഹ്യവിരുദ്ധരും തമ്പടിക്കുന്ന പ്രദേശത്താണ് ഉഷാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് മദ്യക്കുപ്പികൾ അടക്കമുള്ളവ ഉണ്ടായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61497/Died)