---
title: "ഐഎസ്‌ആര്‍ഒ ഗൂഢാലോചനക്കേസ്: മുൻ ഐ ബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തിൽ തടഞ്ഞു "
english_title: "Isro"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61498/isro"
published_at: "2022-08-14T05:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f83c14d4609_Screenshot_20220814-052600.png"
keywords: []
---

# ഐഎസ്‌ആര്‍ഒ ഗൂഢാലോചനക്കേസ്: മുൻ ഐ ബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തിൽ തടഞ്ഞു 

> **Lead Summary:** **കൊച്ചി: **അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ലണ്ടനിലേക്ക് പോകാനെത്തിയ തോമസിനെ എമി​ഗ്രേഷന്‍ വിഭാ​ഗമാണ് തടഞ്ഞത്. വിമാനത്താവളത്തിലെ മറ്റെല്ലാ നടപടിയും പൂര്‍ത്തിയാക്കി എമി​ഗ്രേഷന്‍ കൗണ്ടറിലെത്തിയപ്പോഴാണ് സംഭവം.

## Article Content

**കൊച്ചി: **അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ലണ്ടനിലേക്ക് പോകാനെത്തിയ തോമസിനെ എമി​ഗ്രേഷന്‍ വിഭാ​ഗമാണ് തടഞ്ഞത്. വിമാനത്താവളത്തിലെ മറ്റെല്ലാ നടപടിയും പൂര്‍ത്തിയാക്കി എമി​ഗ്രേഷന്‍ കൗണ്ടറിലെത്തിയപ്പോഴാണ് സംഭവം.

ലുക്കൗട്ട് നോട്ടീസിനെക്കുറിച്ച്‌ അറിഞ്ഞിരുന്നില്ലെന്നും യാത്രാവിലക്കിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും കെ വി തോമസ് പറഞ്ഞു. ലുക്കൗട്ട് നോട്ടീസ് അറിയിക്കാതിരുന്നത് ശരിയല്ല.

ലണ്ടനിലുള്ള മകളെ കാണാന്‍ മൂന്നുലക്ഷം രൂപയ്ക്കാണ് താനും ഭാര്യയും ടിക്കറ്റെടുത്തത്. സിബിഐ ചാര്‍ജ്ഷീറ്റ് നല്‍കാതെ ഉപദ്രവിക്കുകയാണ്. സ്വാതന്ത്ര്യജൂബിലി ആഘോഷവേളയില്‍ സിബിഐ നല്‍കിയ സമ്മാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61498/isro)