---
title: "വാട്ടര്‍ അതോറിറ്റിയുടെ മാന്‍ഹോളിന്റെ അടപ്പുകള്‍ മോഷണം: രണ്ടുപേർ പിടിയിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61501/arrested"
published_at: "2022-08-14T05:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f84097c93fc_images.jpeg"
keywords: []
---

# വാട്ടര്‍ അതോറിറ്റിയുടെ മാന്‍ഹോളിന്റെ അടപ്പുകള്‍ മോഷണം: രണ്ടുപേർ പിടിയിൽ 

> **Lead Summary:** **തിരുവനന്തപുരം: **വാട്ടര്‍ അതോറിറ്റിയുടെ മാന്‍ഹോളിന്റെ അടപ്പുകള്‍ മോഷ്ടിച്ച്‌ വില്‍ക്കുന്ന രണ്ട് പേര്‍ തിരുവനന്തപുരത്ത് പിടിയില്‍.

## Article Content

**തിരുവനന്തപുരം: **വാട്ടര്‍ അതോറിറ്റിയുടെ മാന്‍ഹോളിന്റെ അടപ്പുകള്‍ മോഷ്ടിച്ച്‌ വില്‍ക്കുന്ന രണ്ട് പേര്‍ തിരുവനന്തപുരത്ത് പിടിയില്‍.

അടപ്പുകള്‍ ഇളക്കി എടുക്കാന്‍ പ്രത്യേകമായി ഉപകരണങ്ങളും പ്രതികളില്‍ നിന്നും പൊലീസ് കണ്ടെടുത്തു. രാത്രി കാലങ്ങളില്‍ ഓട്ടോറിക്ഷയില്‍ കറങ്ങി നടന്നാണ് ഇവര്‍ മോഷണം നടത്തുന്നത്. ആറ്റിങ്ങല്‍ പൊയ്കമുക്ക് സ്വദേശി അനീഷ്, വെഞ്ഞാറമൂട് കണിച്ചോട് സ്വദേശി ജയകുമാര്‍ എന്നിവരെയാണ് പോത്തന്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്.

ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈന്‍ കടന്നു പോകുന്ന സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന മാന്‍ഹോളിന്റെ അടപ്പുകളാണ് സംഘം മോഷ്ടിച്ച്‌ കടത്തുന്നത്. ആറ്റിങ്ങല്‍, വെഞ്ഞാറമൂട്, വട്ടപ്പാറ, പോത്തന്‍കോട് എന്നിവിടങ്ങളില്‍ നിന്ന് ഇരുമ്ബില്‍ തീര്‍ത്ത നിരവധി മാന്‍ഹോള്‍ അടപ്പുകള്‍ കാണാതായതിനെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. 25,000 രൂപ വില വരുന്ന 20 അടപ്പുകള്‍ പ്രതികള്‍ മോഷ്ടിച്ചെന്ന് പൊലീസ് കണ്ടെത്തി.

അടപ്പുകള്‍ ഇളക്കി എടുക്കുന്നതിന് വേണ്ടി നിര്‍മ്മിച്ച പ്രത്യേകതരം ഉപകരണങ്ങളും പ്രതികളില്‍ നിന്നും പൊലീസ് കണ്ടെടുത്തു. രാത്രികാലങ്ങളില്‍ ഓട്ടോറിക്ഷയില്‍ കറങ്ങി നടന്നായിരുന്നു പ്രതികള്‍ മോഷണം നടത്തിയിരുന്നത്. ഈ ഓട്ടോറിക്ഷയും പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായവര്‍ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61501/arrested)