---
title: "ജിഎസ്ടി തട്ടിപ്പ്: പ്രതി ജാമ്യമില്ലാ വാറന്റില്‍ പിടിയിൽ "
english_title: "Gst"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61502/gst"
published_at: "2022-08-14T06:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f842810b140_Screenshot_20220814-055705.png"
keywords: []
---

# ജിഎസ്ടി തട്ടിപ്പ്: പ്രതി ജാമ്യമില്ലാ വാറന്റില്‍ പിടിയിൽ 

> **Lead Summary:** **തിരുവനന്തപുരം: **ചോദ്യംചെയ്യലിന് ഹാജരാകാതിരുന്ന ജിഎസ്ടി തട്ടിപ്പ് കേസിലെ പ്രതിയെ ജാമ്യമില്ലാ വാറന്റില്‍ പിടികൂടി.

## Article Content

**തിരുവനന്തപുരം: **ചോദ്യംചെയ്യലിന് ഹാജരാകാതിരുന്ന ജിഎസ്ടി തട്ടിപ്പ് കേസിലെ പ്രതിയെ ജാമ്യമില്ലാ വാറന്റില്‍ പിടികൂടി.

മലപ്പുറം പെരുമ്പടവ് സ്വദേശി വി കെ ജാഷിദിനെയാണ് പെരുമ്ബടപ്പ് പൊലീസ് അറസ്റ്റു ചെയ്തത്. തൃശൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന്, ജാമ്യവ്യവസ്ഥപ്രകാരം ജിഎസ്ടി തൃശൂര്‍ സ്റ്റേറ്റ് ടാക്സ് ഓഫീസില്‍ അന്വേഷകസംഘത്തിന്റെ മേധാവി സി ജ്യോതിലക്ഷ്മിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി.

അടയ്ക്ക വ്യാപാരത്തിന്റെ മറവില്‍ വ്യാജ ബില്‍ തയ്യാറാക്കി കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. പ്രധാന പ്രതി എടപ്പാള്‍ സ്വദേശി ബനീഷിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്നാണ് ജാഷിദിലേക്കെത്തിയത്. തുടര്‍ന്ന്, അന്വേഷകസംഘം പലതവണ സമന്‍സ് നല്‍കി. എന്നാല്‍, ഹാജരായില്ല. ഇതോടെയാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 172, 174 വകുപ്പ് പ്രകാരം നടപടി സ്വീകരിച്ചത്. ഈ വകുപ്പ് ഉപയോഗിക്കുന്നത് അപൂര്‍വമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61502/gst)