---
title: "ആലപ്പുഴ പോലീസ് ക്വാര്‍ട്ടേഴ്‌സിലെ കൂട്ട മരണം:  കുറ്റപത്രം സമര്‍പ്പിച്ചു"
english_title: "Alapuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61514/alapuzha"
published_at: "2022-08-14T07:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f85a39caf90_Screenshot_20220814-073959.png"
keywords: []
---

# ആലപ്പുഴ പോലീസ് ക്വാര്‍ട്ടേഴ്‌സിലെ കൂട്ട മരണം:  കുറ്റപത്രം സമര്‍പ്പിച്ചു

> **Lead Summary:** **ആലപ്പുഴ: **ആലപ്പുഴ പോലീസ് ക്വാര്‍ട്ടേഴ്‌സിലെ കൂട്ട മരണത്തില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു.

## Article Content

**ആലപ്പുഴ: **ആലപ്പുഴ പോലീസ് ക്വാര്‍ട്ടേഴ്‌സിലെ കൂട്ട മരണത്തില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു.

സി പി ഒ. റെനീസിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം. റെനീസിന്റെ പെണ്‍സുഹൃത്ത് ഷഹാനയാണ് രണ്ടാം പ്രതി. ഇരുവരും റെനീസിന്റെ ഭാര്യ നജ്‌ലയെ ഭീഷണിപ്പെടുത്തി. ക്വാര്‍ട്ടേഴ്‌സിലെത്തിയായിരുന്നു ഷഹാനയുടെ ഭീഷണിപ്പെടുത്തല്‍.

ഇതിനു പിന്നാലെ മെയ് 10ന് മക്കളെ കൊലപ്പെടുത്തി നജ്‌ല ആത്മഹത്യ ചെയ്യുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായക തെളിവായത്. പ്രതി റെനീസ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്നും ജാമ്യം റദ്ദാക്കണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61514/alapuzha)