---
title: "എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിൽ "
english_title: "Mdma"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61576/mdma"
published_at: "2022-08-14T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f8ad09ce440_PicsArt_08-14-01.35.30.jpg"
keywords: []
---

# എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിൽ 

> **Lead Summary:** **പെരിന്തല്‍മണ്ണ:** മലപ്പുറം പെരിന്തല്‍മണ്ണയില്‍ എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാങ്ങ് ചേണ്ടി സ്വദേശി അബ്ദുല്‍ വാഹിദിനെ ആണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

## Article Content

**പെരിന്തല്‍മണ്ണ:** മലപ്പുറം പെരിന്തല്‍മണ്ണയില്‍ എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാങ്ങ് ചേണ്ടി സ്വദേശി അബ്ദുല്‍ വാഹിദിനെ ആണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ബംഗളൂരുവില്‍നിന്ന് ഏജന്‍റുമാര്‍ മുഖേന നാട്ടിലെത്തിച്ച്‌ യുവാക്കള്‍ക്കിടയില്‍ വില്‍പ്ന നടത്തുകയാണ്. ഈ സംഘത്തിലെ ചിലര്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഇവരില്‍ നിന്നാണ് പെരിന്തല്‍മണ്ണ, കൊളത്തൂര്‍ ടൗണുകളിലും പരിസരങ്ങളിലും മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവരെക്കുറിച്ച്‌ വിവരം ലഭിച്ചത്.

തുടര്‍ന്ന് ജില്ല പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ സിഐ സി. അലവി, എസ്.ഐ. സി.കെ. നൗഷാദ് എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം പുലര്‍ച്ച നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61576/mdma)