---
title: "'കർഷക ദിനം' ആഗസ്റ്റ് 17ന് ബുധനാഴ്ച രാവിലെ 9 മണിമുതൽ കേളകം ഐശ്വര്യ ഓഡി റ്റോറിയത്തിൽ നടത്തും: മികച്ച കർഷകരെ ആദരിക്കും"
english_title: "Farmer's Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61595/farmers-day"
published_at: "2022-08-14T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f8ca92ecbf6_PicsArt_08-14-03.41.31.jpg"
keywords: []
---

# 'കർഷക ദിനം' ആഗസ്റ്റ് 17ന് ബുധനാഴ്ച രാവിലെ 9 മണിമുതൽ കേളകം ഐശ്വര്യ ഓഡി റ്റോറിയത്തിൽ നടത്തും: മികച്ച കർഷകരെ ആദരിക്കും

> **Lead Summary:** **കേളകം : **രാജ്യത്തിന്റെ ജീവനാഡിയും, കേരളീയ സംസ്ക്കാരത്തിന്റെ മുദ്രയും, മനുഷ്യകണ്ടുപിടുത്തങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായതുമാണ് കൃഷി. പാടത്തും, പറമ്പത്തും വിയർപ്പൊഴുക്കുന്ന കർഷകരെ ഓർക്കുകയും അവരെ നമിക്കുകയും ചെയ്യാം.

## Article Content

**കേളകം : **രാജ്യത്തിന്റെ ജീവനാഡിയും, കേരളീയ സംസ്ക്കാരത്തിന്റെ മുദ്രയും, മനുഷ്യകണ്ടുപിടുത്തങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായതുമാണ് കൃഷി. പാടത്തും, പറമ്പത്തും വിയർപ്പൊഴുക്കുന്ന കർഷകരെ ഓർക്കുകയും അവരെ നമിക്കുകയും ചെയ്യാം.

ചിങ്ങം 1 പുതുവർഷ പുലരി, കൂടാതെ കേരള കർഷക സമൂഹ ത്തിന് കർഷകദിനം കൂടിയാണ്. കാർഷിക മേഖലയിൽ നിര വധി ക്ഷേമ പദ്ധതികൾ നടപ്പിലാക്കിവരുന്ന കേളകം ഗ്രാമപ ഞ്ചായത്തിന്റെയും, കേന്ദ്ര-കേരള സർക്കാരുകളുടെ വിവിധങ്ങ ളായ കർഷക ക്ഷേമ പദ്ധതികൾ യഥാസമയം കർഷകരിലെ ത്തിക്കുന്ന കേളകം കൃഷിഭവന്റെയും, സഹകരണ-ദേശസാൽ കൃത ബാങ്കുകളുടെയും, ക്ഷീര സംഘങ്ങളുടെയും സംയുക്താ ഭിമുഖ്യത്തിൽ കർഷക ദിനം 2022 ആഗസ്റ്റ് 17ന് (1198 ചിങ്ങം 1) ബുധനാഴ്ച രാവിലെ 9 മണിമുതൽ കേളകം ഐശ്വര്യ ഓഡി റ്റോറിയത്തിൽ സമുചിതമായി ആഘോഷിക്കുകയാണ്.

വാർഡ് തലങ്ങളിൽ നിന്നും, വിവിധമേഖലകളിൽ നിന്നും തെര ഞ്ഞെടുക്കപ്പെട്ട കർഷകരെ ആദരിക്കുകയും, ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്യുന്ന പരിപാടിയിൽ രാഷ്ട്രീയ സാമൂഹ്യ കാർഷികമേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു. മേൽ പരിപാടികളിലേക്ക് എല്ലാ കർഷകരും പങ്കെടുക്കണമെന്ന് പഞ്ചായത്ത് പ്രസി സണ്ട് സി.ടി.അനീഷ് ,വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ്, സ്ഥിരം സമിതി അദ്യക്ഷമായ ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമ്മി, പ്രീത ഗംഗാധരൻ കൃഷി ഓഫീസർ കെ.ജി.സുനിൽ എന്നിവർ അറിയിച്ചു..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61595/farmers-day)