---
title: "രാജ്യദ്രോഹക്കുറ്റത്തിന് കെ ടി ജലീൽ നെതിരെ കേസെടുക്കണമെന്ന് കെ.സുരേന്ദ്രൻ "
english_title: "K surendren"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61601/k-surendren"
published_at: "2022-08-14T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f8d247132ac_PicsArt_08-14-04.14.16.jpg"
keywords: []
---

# രാജ്യദ്രോഹക്കുറ്റത്തിന് കെ ടി ജലീൽ നെതിരെ കേസെടുക്കണമെന്ന് കെ.സുരേന്ദ്രൻ 

> **Lead Summary:** **മാനന്തവാടി : **സ്വാതന്ത്ര്യ സമരത്തിൽ ചരിത്രത്തിൽ വയനാടിന് സ്ഥാനം വിസ്മരിക്കാൻ കഴിയാത്ത സ്ഥാനമെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷ്ൻ കെ.സുരേന്ദ്രൻ. ആസാദി കി അമ്യത മഹോത്സവത്തിന്റെ ഭാഗമായി ബി.ജെ.പി. മാനന്തവാടിയിൽ നടത്തിയ തിരംഗ യാത്രയുടെ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**മാനന്തവാടി : **സ്വാതന്ത്ര്യ സമരത്തിൽ ചരിത്രത്തിൽ വയനാടിന് സ്ഥാനം വിസ്മരിക്കാൻ കഴിയാത്ത സ്ഥാനമെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷ്ൻ കെ.സുരേന്ദ്രൻ. ആസാദി കി അമ്യത മഹോത്സവത്തിന്റെ ഭാഗമായി ബി.ജെ.പി. മാനന്തവാടിയിൽ നടത്തിയ തിരംഗ യാത്രയുടെ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഴുപത്തിഅഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ രാജ്യം പുരോഗതിയിലേക്കെന്നും സുരേന്ദ്രൻ. രാജ്യദ്രോഹ പരാമർശം നടത്തിയ കെ.ടി.ജലീൽ പാക്കിസ്ഥാനിലേക്ക് പോകണമെന്നും സുരേന്ദ്രൻ. വീര പഴശ്ശിയും, തലയ്ക്കൽ ചന്തുവും, എടച്ചന കുങ്കനുമെല്ലാം സ്വാതന്ത്യസമരത്തിന്റെ മുന്നണി പോരാളികളായിരുന്നു.എന്നാൽ അവർക്കൊക്കെ അർഹിക്കുന്ന പരിഗണന നൽകാൻ മാറി മാറി കേരളം ഭരിച്ചവർക്ക് കഴിഞ്ഞിട്ടില്ല.

അനേക വർഷം രാജ്യം ഭരിച്ച കോൺഗ്രസ് ആവട്ടെ ചിലരെ മാത്രം മഹാൻമാരായി വാഴിക്കുന്ന അവസ്ഥയാണ് കാഴ്ച വെച്ചത്. എന്നാൽ ഇപ്പോൾ രാജ്യം ഭരിക്കുന്ന മോദി സർക്കാർ ആവട്ടെ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട എല്ലാ മഹത്ത് വ്യക്തിത്വങ്ങളെയും അംഗീകരിക്കുന്ന സ്ഥിതിയാണ് സ്വീകരിക്കുന്നത്. അതിന്റെ ഏറ്റവുമൊടുവിലെത്തെ ഉദാഹരണമാണ് 75-ാം സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ആഗസ്ത് 13 മുതൽ 15 വരെ വീടുകളിലടക്കം ദേശീയ പതാക ഉയർത്താമെന്ന തീരുമാനം.

രാജ്യത്ത് തീവ്രവാദ ശക്തികളുടെ നുഴഞ്ഞുകയറ്റം വർദ്ധിച്ചു വരികയാണ്. സംസ്ഥാനത്ത് ബി.ജെ.പി.യിലൊഴികെ എല്ലാ പാർട്ടികളിലും തീവ്രവാദ ശക്തികളുടെ കടന്നുകയറ്റം ഏറി വരികയാണ് ഇക്കാര്യത്തിൽ അതാത് പാർട്ടികൾ പുനർ വിചന്തനത്തിന് തയ്യാറാവേണ്ട സമയമാണെന്നും സുരേന്ദ്രൻ കൂട്ടി ചേർത്തു.രാജ്യദ്രോഹക്കുറ്റത്തിന് കെ ടി ജലീൽ നെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു .

ലോകത്തിലെ ഏറ്റവും വലിയ വികസന ശക്തിയായി രാജ്യം മാറിക്കൊണ്ടിരിക്കുന്നു. ദേശവിരുദ്ധ ശക്തികൾ രാജ്യത്തെ പിടിമുറുക്കുന്ന ഇവർക്കെതിരെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് വേണ്ടി പോരാടിയ ദേശസ്നേഹികളെ വിസ്മരിക്കാൻ ആണ് ഇവിടുത്തെ ചില പാർട്ടികൾ ശ്രമിച്ചതെന്നും സ്വാതന്ത്ര്യ സമര പോരാട്ടം പോലും ചില കുടുംബ സ്വത്താക്കി മാറ്റിയതായി കെ സുരേന്ദ്രൻ പറഞ്ഞു. രാവിലെ പഴശ്ശി കൂടിരത്തിലെത്തി കൂടിരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് തിരംഗ യാത്ര ആരംഭിച്ചത്. അമ്പും വില്ലും ഏന്തിയ കുറിച്ച്യ പോരാളികളുടെയും ബൈക്ക് റാലിയുടെയും അകമ്പടിയോടെയാണ് യാത്ര ആരംഭിച്ചത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.പി. മധു അദ്ധ്യക്ഷത വഹിച്ചു.

ബി.ജെ.പി.നേതാക്കളായ കെ. മോഹൻദാസ്, മുകുന്ദൻ പളളിയറ, സജി ശങ്കർ, കെ.സദാനന്ദൻ, ഇ.പി.ശിവദാസൻ മാസ്റ്റർ, വി.മോഹനൻ, കെ.ശ്രീനിവാസൻ, പി.ജി. ആനന്ദ് കുമാർ, ജോർജ് മാസ്റ്റർ, ഷിംജിത്ത് കണിയാരം തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിന് ശേഷം അമ്പും വില്ലുമേന്തിയ കുറിച്യ പോരാളികളോടൊപ്പം ഫോട്ടോയുമെടുത്താണ് കെ.സുരേന്ദ്രൻ മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61601/k-surendren)