---
title: "മകന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമ്മ മരിച്ചു"
english_title: "A mother who was admitted to the hospital in critical condition died after being stabbed by her son"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61606/a-mother-who-was-admitted-to-the-hospital-in-critical-condition-died-after-being-stabbed-by-her-son"
published_at: "2022-08-14T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f8dac076ce5_images_(13).jpeg"
keywords: []
---

# മകന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമ്മ മരിച്ചു

> **Lead Summary:** **അങ്കമാലി**: മകന്റെ കുത്തേറ്റ് കുടല്‍ പുറത്തുവന്ന നിലയില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമ്മ മരിച്ചു.

## Article Content

**അങ്കമാലി**: മകന്റെ കുത്തേറ്റ് കുടല്‍ പുറത്തുവന്ന നിലയില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമ്മ മരിച്ചു.

അങ്കമാലി നായത്തോട് പുതുശ്ശേരി വീട്ടില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ മേരി (51) ആണ് മരിച്ചത്. സംഭവത്തില്‍ അന്ന് തന്നെ അറസ്റ്റിലായ മകന്‍ കിരണ്‍(27) ആലുവ സബ് ജയിലില്‍ റിമാന്‍ഡിലാണ്. ഇയാള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. കിരണിന്റെ കുത്തേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ ഇന്നാണ് മേരി മരിച്ചത്.

ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയാണ് വീട്ടില്‍വച്ച്‌ മേരിക്ക് കുത്തേറ്റത്. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും കിരണ്‍ മേരിയെ കുത്തുകയുമായിരുന്നു. സംഭവ സമയത്ത് കിരണും മാതാവും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മേരിയെ കുത്തിയ കാര്യം കിരണ്‍ ബന്ധു വീടുകളിലും അയല്‍ വീടുകളിലും അറിയിച്ചെുങ്കിലും ആരും സഹായത്തിനെത്തിയിരുന്നില്ല. പിന്നീട് കിരണ്‍ തന്നെയാണ് മേരിയെ ആശുപത്രിയിലെത്തിച്ചത്.

ആഴത്തിലുള്ള കുത്തില്‍ കുടല്‍ പുറത്തുവന്ന നിലയില്‍ അങ്കമാലി എല്‍.എഫ്. ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ച േേരിയെ നിലവഷളാവുകയും തലയില്‍ രക്തം കട്ടപിടിച്ചു കിടക്കുന്നത് ശ്രദ്ധയില്‍പെട്ടതിനാലും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

സ്ത്രീ ആക്രമിക്കപ്പെട്ടതാണെന്ന് മനസിലാക്കി ജീവനക്കാര്‍ വിവരം അറിയിച്ചതനുസരിച്ച്‌ പോലീസ് ആശുപത്രിയില്‍ എത്തി. ഈ സമയം രക്ഷപ്പെടാന്‍ കിരണ്‍ ശ്രമിച്ചെങ്കിലും നെടുമ്ബാശ്ശേരി പോലീസ് ഇയാളെ പിടികൂടുകയും ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇരുപത്തേഴുകാരനായ കിരണ്‍ വിവാഹിതനാണ്. നായത്തോട് സൗത്തില്‍ ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളി യൂണിയന്‍ സെക്രട്ടറിയായിരുന്നു കിരണ്‍. നിരവധി അടിപിടി കേസുകളിലും മാല മോഷണ കേസുകളിലും പ്രതിയായ കിരണ്‍ മുമ്ബ് ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61606/a-mother-who-was-admitted-to-the-hospital-in-critical-condition-died-after-being-stabbed-by-her-son)