---
title: "എറണാകുളത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ"
english_title: "Three people have been arrested in the stabbing death of a young man"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61608/three-people-have-been-arrested-in-the-stabbing-death-of-a-young-man"
published_at: "2022-08-14T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f8e1ffed2bc_images_(14).jpeg"
keywords: []
---

# എറണാകുളത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

> **Lead Summary:** കൊച്ചി : എറണാകുളം സൗത്ത് കളത്തിപറമ്പ് റോഡിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പനങ്ങാട് സ്വദേശികളായ ഹർഷാദ് , തോമസ് , സുധീർ എന്നിവരാണ് അറസ്റ്റിലായത്. വരാപ്പുഴ സ്വദേശി ശ്യാം ആണ് കുത്തേറ്റു മരിച്ചത്.

## Article Content

കൊച്ചി : എറണാകുളം സൗത്ത് കളത്തിപറമ്പ് റോഡിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പനങ്ങാട് സ്വദേശികളായ ഹർഷാദ് , തോമസ് , സുധീർ എന്നിവരാണ് അറസ്റ്റിലായത്. വരാപ്പുഴ സ്വദേശി ശ്യാം ആണ് കുത്തേറ്റു മരിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം. ട്രാൻസ്ജെൻഡറിനെ സമീപിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്ന് പരിശോധിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61608/three-people-have-been-arrested-in-the-stabbing-death-of-a-young-man)