---
title: "കുടുംബകോടതിയില്‍വച്ച്‌ യുവാവ് ഭാര്യയെ  കഴുത്തറുത്ത് കൊന്നു"
english_title: "The young man killed his wife by slitting her throat in the family court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61609/the-young-man-killed-his-wife-by-slitting-her-throat-in-the-family-court"
published_at: "2022-08-14T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f8e8c1aae7c_n4134665141660479650496257f6b5191d9f81db1f516ddbda3e42986614055a5730487cf64ab62ad4daf07.jpg"
keywords: []
---

# കുടുംബകോടതിയില്‍വച്ച്‌ യുവാവ് ഭാര്യയെ  കഴുത്തറുത്ത് കൊന്നു

> **Lead Summary:** **ബെംഗളൂരു**: കര്‍ണാടകയില്‍ കുടുംബകോടതിയില്‍വച്ച്‌ യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. വിവാഹമോചനത്തിന് അപേക്ഷിച്ച ശേഷം കൗണ്‍സിലിംഗ് സെഷനില്‍ പങ്കെടുക്കാന്‍ ഹോളേനരശിപുര്‍ കുടുംബകോടതിയില്‍ എത്തിയ ചിത്ര യാണ് കൊല്ലപ്പെട്ടത്.

## Article Content

**ബെംഗളൂരു**: കര്‍ണാടകയില്‍ കുടുംബകോടതിയില്‍വച്ച്‌ യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. വിവാഹമോചനത്തിന് അപേക്ഷിച്ച ശേഷം കൗണ്‍സിലിംഗ് സെഷനില്‍ പങ്കെടുക്കാന്‍ ഹോളേനരശിപുര്‍ കുടുംബകോടതിയില്‍ എത്തിയ ചിത്ര യാണ് കൊല്ലപ്പെട്ടത്.

 സംഭവത്തില്‍ ഭര്‍ത്താവ് ശിവകുമാ (32)റിനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ശേഷം ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്നവര്‍ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വെട്ടേറ്റ ചിത്രയെ ഉടന്‍ ആശുപത്രിയിലെത്തിച്ച ചിത്ര ചികിത്സയ്ക്കിടെയാണ് മരിച്ചത്.

കുടുംബ കോടതിയില്‍ നടന്ന ഒരു മണിക്കൂര്‍ കൗണ്‍സിലിങ്ങില്‍ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച്‌ ഏഴ് വര്‍ഷത്തെ ദാമ്ബത്യം തുടരാന്‍ ഇരുവരും തീരുമാനിച്ചിരുന്നു. ഇതിനുശേഷം പുറത്തിറങ്ങിയ ചിത്ര ശൗചാലയത്തിലേക്ക് പോയിരുന്നു. ഈ സമയം പിന്തുടര്‍ന്നെത്തിയ ശിവകുമാര്‍ ചിത്രയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസ്പി ആര്‍. ശ്രീനിവാസ ഗൗഡ പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61609/the-young-man-killed-his-wife-by-slitting-her-throat-in-the-family-court)