---
title: "'സ്വാതന്ത്ര്യം അർധരാത്രിയിൽ' തലയുയർത്തി പിടിച്ച 75 അഭിമാന വർഷങ്ങൾ , സ്വാതന്ത്ര്യദിന ആശംസകൾ"
english_title: "Independence day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61675/independence-day"
published_at: "2022-08-15T04:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f98376808d3_Screenshot_20220815-044519.png"
keywords: []
---

# 'സ്വാതന്ത്ര്യം അർധരാത്രിയിൽ' തലയുയർത്തി പിടിച്ച 75 അഭിമാന വർഷങ്ങൾ , സ്വാതന്ത്ര്യദിന ആശംസകൾ

> **Lead Summary:** **ദില്ലി: **75 അഭിമാന വർഷങ്ങൾ. 30 കോടി ജനങ്ങളുമായി, മുക്കാൽ നൂറ്റാണ്ടു മുൻപ് നാം തുടങ്ങിയ മഹാ പ്രയാണത്തിന് 75 വയസ്. നമുക്കൊപ്പം സ്വാതന്ത്ര്യം കിട്ടിയ രാജ്യങ്ങൾ പലതും വീണു, തകർന്നു, ചിലത് പൂര്‍ണമായി ഏകാധിപത്യത്തിലേക്ക് കൂപ്പുകുത്തി.

## Article Content

**ദില്ലി: **75 അഭിമാന വർഷങ്ങൾ. 30 കോടി ജനങ്ങളുമായി, മുക്കാൽ നൂറ്റാണ്ടു മുൻപ് നാം തുടങ്ങിയ മഹാ പ്രയാണത്തിന് 75 വയസ്. നമുക്കൊപ്പം സ്വാതന്ത്ര്യം കിട്ടിയ രാജ്യങ്ങൾ പലതും വീണു, തകർന്നു, ചിലത് പൂര്‍ണമായി ഏകാധിപത്യത്തിലേക്ക് കൂപ്പുകുത്തി.

 പക്ഷേ , നമ്മുടെ ഇന്ത്യ, ലോകത്തിന് മാതൃകയായി, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ, മതേതര സമൂഹമായി ഇന്നും തല ഉയർത്തി നിൽക്കുന്നു. അഭിമാനിക്കാം, ഈ രാജ്യത്ത് പിറന്നതിൽ, ഈ മണ്ണിൽ വളർന്നതിൽ നമുക്ക് ഓരോരുത്തർക്കും.  75-ാം സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് രാജ്യമെങ്ങും ആവേശത്തുടക്കം. ഈ അഭിമാന മുഹൂർത്തത്തിലെ ആഘോഷങ്ങൾക്കൊപ്പം രാജ്യത്തിന്റെ നാനാ ദിക്കിൽ നിന്നുമുള്ള സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ അപൂർവ്വ മുഹൂർത്തങ്ങൾ ' സ്വാതന്ത്ര്യം അർധരാത്രിയിൽ' എന്ന പ്രത്യേക പരിപാടിയിലൂടെ ജനങ്ങളിലേക്കെത്തി. സ്വാതന്ത്ര്യ ദിന ആശംസകൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61675/independence-day)