---
title: "പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Independence Day Celebration at St. Joseph's Higher Secondary School, Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61759/independence-day-celebration-at-st-josephs-higher-secondary-school-peravoor"
published_at: "2022-08-15T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f9ee002866c_Picsart_22-08-15_12-25-00-762.jpg"
keywords: []
---

# പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** തൊണ്ടിയിൽ: പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ കെ വി പതാക ഉയർത്തി. ഹെഡ്മാസ്റ്റർ വി വി തോമസ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. സ്കൂളിലെ എൻ സി സി സ്കൗട്ട് & ഗൈഡ്സ് , ജെ ആർ സി , എൻ എസ് എസ് എന്നീ വിഭാഗങ്ങളിലെ കുട്ടികളുടെ പരേഡും ആകർഷകമായ സ്വാതന്ത്ര്യദിന റാലിയും സംഘടിപ്പിച്ചു.

## Article Content

തൊണ്ടിയിൽ: പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ കെ വി പതാക ഉയർത്തി. ഹെഡ്മാസ്റ്റർ വി വി തോമസ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. സ്കൂളിലെ എൻ സി സി സ്കൗട്ട് & ഗൈഡ്സ് , ജെ ആർ സി , എൻ എസ് എസ് എന്നീ വിഭാഗങ്ങളിലെ കുട്ടികളുടെ പരേഡും ആകർഷകമായ സ്വാതന്ത്ര്യദിന റാലിയും സംഘടിപ്പിച്ചു.

പരിപാടിക്ക് പി ടി എ പ്രസിഡണ്ട് സന്തോഷ് കോക്കാട്ട്, അബ്രഹാം പ്ലാസിഡ് തോമസ്, ബിനീഷ് കെ വി , ബെനഡിക്ട് തോമസ്, ശ്രീഹരി കെ ജി, ജാൻസൺ ജോസഫ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് കുട്ടികൾക്ക് പായസ വിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61759/independence-day-celebration-at-st-josephs-higher-secondary-school-peravoor)