---
title: "ഉമ്മൻ ചാണ്ടി വധശ്രമ കേസ്; പ്രതികളായ സി.പി.എം നേതാക്കൾ കണ്ണൂർ കോടതിയിൽ ഹാജരായി"
english_title: "Oommen Chandy vadhasrama case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6178/oommen-chandy-vadhasrama-case"
published_at: "2021-10-20T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616fd04197448_PicsArt_10-20-01.45.05.jpg"
keywords: []
---

# ഉമ്മൻ ചാണ്ടി വധശ്രമ കേസ്; പ്രതികളായ സി.പി.എം നേതാക്കൾ കണ്ണൂർ കോടതിയിൽ ഹാജരായി

> **Lead Summary:** **ഉമ്മൻ ചാണ്ടി വധശ്രമ കേസ്; പ്രതികളായ സി.പി.എം നേതാക്കൾ കണ്ണൂർ കോടതിയിൽ ഹാജരായി**

## Article Content

**ഉമ്മൻ ചാണ്ടി വധശ്രമ കേസ്; പ്രതികളായ സി.പി.എം നേതാക്കൾ കണ്ണൂർ കോടതിയിൽ ഹാജരായി**

കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വധശ്രമക്കേസിലെ പ്രതികളായ സി.പി.എം നേതാക്കൾ കണ്ണൂർ കോടതിയിൽ ഹാജരായി.

മുൻ സി.പി.എം. എം എൽ എമാരായ സി. കൃഷ്ണൻ, കെ.കെ നാരായണൻ, ഡി.വൈ.എഫ്.ഐ നേതാക്കളായ പി.കെ ശബരീഷ്, ബിനോയ് കുര്യൻ, ബിജു കണ്ടക്കൈ ,എം.കുഞ്ഞിരാമൻ' ഓകെ വിനീഷ്.കെ.ജയരാജൻ, പി.പ്രശോഭ് തുടങ്ങിയവരാണ് പ്രതി പട്ടികയിലുള്ളത്

ബുധനാഴ്ച്ച രാവിലെ പത്തരയോടെയാണ് പ്രതികളായ സി. കൃഷ്ണൻ, അഡ്വ. ബിനോയ് കുര്യൻ' ഒകെ വിനീഷ്, മുൻ സി.പി.എം പ്രവർത്തകൻ സി.ഒ.ടി നസീർ തുടങ്ങിയവരാണ്

 കണ്ണുർ അസി.സെഷൻസ് കോടതി ജഡ്ജ് രാജീവൻ പാച്ചാലിൻ്റെ മുൻപാകെ വിചാരണയുടെ ഒന്നാം ദിനം ഹാജരായത്.

2013 ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംസ്ഥാനപൊലിസ് അത് ലറ്റിക്ക് മീറ്റിൻ്റെ സമാപന പരിപാടി ഉദ്ഘാടനം ചെയ്യാൻ കണ്ണുരിലെത്തിയ അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ വധിക്കണമെന്ന് ഗൂഡാലോചന നടത്തുകയും കാൽടെക്സ് മുതൽ പൊലിസ് ക്ളബ്ബു വരെ റോഡിൽ മാർഗതടസം സൃഷ്ടിക്കുകയും കല്ല്, ഇരുമ്പ് വടി തുടങ്ങിയ മാരകായുധങ്ങളുമായി സംഘം ചേർന്ന് 'സരിതാ ചാണ്ടിയെ , കൊല്ലെടായെന്ന് വിളിച്ചു പറഞ്ഞ് ഡ്യൂട്ടിയിലുള്ള പൊലിസുകാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി മുഖ്യമന്ത്രിയുടെ കാറിന് മുൻപിൽ ചാടി കല്ലുകൾ കൊണ്ട് ചില്ലെറിഞ്ഞു തകർത്ത് മുഖ്യമന്ത്രിയുടെ നെഞ്ചിലും നെറ്റിയിലും മുറിവേൽപ്പിച്ചുവെന്നാണ് കേസ്.

അദ്ദേഹത്തിൻ്റെ ഒന്നിച്ചുണ്ടായിരുന്ന ഇന്നത്തെ കൽപ്പറ്റ എം.എൽ.എ സിദ്ദിഖിനെയും മറ്റു പൊലിസുകാരെയും കല്ലെറിയുകയും മുഖ്യമന്ത്രിയുടെ കാറും അകമ്പടിയായ പൊലിസ് വാഹനങ്ങളും എറിഞ്ഞുതകർത്ത് സർക്കാർ ഖജനാവിൽ അഞ്ചു ലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്‌ മൊത്തം 144 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6178/oommen-chandy-vadhasrama-case)