---
title: "തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിന്റെ അഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളും റാലിയും സംഘടിപ്പിച്ചു"
english_title: "St. John's UP School, Thondi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61786/st-johns-up-school-thondi"
published_at: "2022-08-15T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fa00e26b18a_Picsart_22-08-15_13-39-10-750.jpg"
keywords: []
---

# തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിന്റെ അഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളും റാലിയും സംഘടിപ്പിച്ചു

> **Lead Summary:** പേരാവൂർ : തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിന്റെ അഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളും സ്വാതന്ത്ര്യ ദിന റാലിയും സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഡോ. തോമസ് കൊച്ചു കരോട്ട് പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.

## Article Content

പേരാവൂർ : തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിന്റെ അഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളും സ്വാതന്ത്ര്യ ദിന റാലിയും സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഡോ. തോമസ് കൊച്ചു കരോട്ട് പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.

പ്രധാനധ്യാപിക സൂസമ്മ സ്വാഗതം പറഞ്ഞു . പിടിഎ പ്രസിഡണ്ട് തങ്കച്ചൻകോക്കാട്ട്, മദർ പിടിഎ പ്രസിഡന്റ് ബിന്ദു കൃഷ്ണ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സിജോ മാത്യു നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും സ്വാതന്ത്ര്യദിന റാലിയും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61786/st-johns-up-school-thondi)