---
title: "തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സി.ഡി.എസ് ബാലസഭയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു"
english_title: "Taliparam Municipality organized the Independence Commemoration Sangam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61811/taliparam-municipality-organized-the-independence-commemoration-sangam"
published_at: "2022-08-15T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fa15d55d613_Picsart_22-08-15_15-12-07-512.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സി.ഡി.എസ് ബാലസഭയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്:** നഗരസഭ കുടുംബശ്രീ സി.ഡി.എസ് ബാലസഭയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു. നഗരസഭ ഹാളിൽ നടന്ന പരിപാടി ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.റജുല ഉദ്ഘാടനം ചെയ്തു. 

## Article Content

**തളിപ്പറമ്പ്:** നഗരസഭ കുടുംബശ്രീ സി.ഡി.എസ് ബാലസഭയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു. നഗരസഭ ഹാളിൽ നടന്ന പരിപാടി ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.റജുല ഉദ്ഘാടനം ചെയ്തു. 

കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ അധ്യക്ഷയായി. കൗൺസിലർ കെ.റസിയ, പി. കല്യാണി, അനിത എന്നിവർ സംസാരിച്ചു. ബാലസഭയിലെ കുട്ടികൾ ചെണ്ടമേളം, ദേശഭക്തിഗാനം, പ്രസംഗം, കവിതാലാപനം, നൃത്തനൃത്യങ്ങൾ, സിനിമാറ്റിക്ക് ഡാൻസ് എന്നിവ അവതരിപ്പിച്ചു. തളിപ്പറമ്പ് നഗരസഭയിലെ 34 വാർഡിൽ നിന്ന് 170 ഓളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61811/taliparam-municipality-organized-the-independence-commemoration-sangam)