---
title: "വ്യാപാരി വ്യവസായി ഏകോപന സമിതി കൂത്തുപറമ്പ് യൂണിറ്റ് ദേവസ്യമേച്ചേരിക്ക് സ്വീകരണം നൽകി"
english_title: "Traders Industry Coordinating Committee gave a reception to Koothuparam Unit Devasyamecheri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61823/traders-industry-coordinating-committee-gave-a-reception-to-koothuparam-unit-devasyamecheri"
published_at: "2022-08-15T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fa1e61ec8d5_Picsart_22-08-15_15-52-13-775.jpg"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപന സമിതി കൂത്തുപറമ്പ് യൂണിറ്റ് ദേവസ്യമേച്ചേരിക്ക് സ്വീകരണം നൽകി

> **Lead Summary:** **കൂത്തുപറമ്പ് : **വ്യാപാരി വ്യവസായി ഏകോപന സമിതി കൂത്തുപറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരിക്ക് സ്വീകരണവും ആശ്രയ പദ്ധതിയുടെ വിശദീകരണവും കൂത്തുപറമ്പ് വ്യാപാര ഭവനിൽ നടന്നു. 

## Article Content

**കൂത്തുപറമ്പ് : **വ്യാപാരി വ്യവസായി ഏകോപന സമിതി കൂത്തുപറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരിക്ക് സ്വീകരണവും ആശ്രയ പദ്ധതിയുടെ വിശദീകരണവും കൂത്തുപറമ്പ് വ്യാപാര ഭവനിൽ നടന്നു. 

 കണ്ണൂർ ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും അവരെ ആശ്രയിച്ച് കഴിയുന്നവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ആശ്രയ. വ്യാപാരി മരണപ്പെട്ടാൽ 10 ലക്ഷം രൂപയും. ഗുരുതരമായ അസുഖങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെയും ആണ് നൽകുന്നത്.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യമേച്ചേരി ആശ്രയ പദ്ധതി വിശദീകരണം നടത്തി.

വ്യാപാരി വ്യവസായി ഏകോപന സമിതി കൂത്തുപറമ്പ് യൂണിറ്റ് പ്രസിഡന്റ് പി സി പോക്കു ഹാജി അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി എൻ പി പ്രകാശൻ, ജില്ലാ ട്രഷറർ എം പി തിലകൻ, ജില്ലാ വൈസ് പ്രസിഡന്റ് സി കെ രാജൻ, ജില്ലാ സെക്രട്ടറി സുധാകരൻ, യൂണിറ്റ് വൈസ് പ്രസിഡന്റ് ഭാസ്കരൻ, നൗഷാദ്, യൂത്ത് വിംഗ് പ്രസിഡന്റ് ഷീദിൽ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61823/traders-industry-coordinating-committee-gave-a-reception-to-koothuparam-unit-devasyamecheri)