---
title: "വർണാഭമായ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ച് അമ്പായത്തോട് യു.പി.സ്കൂളും സെന്റ് ജോർജ്ജ്സ് എൽ.പി.സ്കൂളും"
english_title: "Ambayathod UP School and St. George's LP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61825/ambayathod-up-school-and-st-georges-lp-school"
published_at: "2022-08-15T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fa1f92b8267_Picsart_22-08-15_15-50-36-098.jpg"
keywords: []
---

# വർണാഭമായ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ച് അമ്പായത്തോട് യു.പി.സ്കൂളും സെന്റ് ജോർജ്ജ്സ് എൽ.പി.സ്കൂളും

> **Lead Summary:** അമ്പായത്തോട് സ്കൂളിൽ സ്വാതന്ത്യത്തിന്റെ 75ാം വാർഷികം വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ മാനേജർ ഫാ. കുര്യൻ വാഴയിൽ പാതാക ഉയർത്തി, സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ജനപ്രതിനിധികളായ ഷാജി പൊട്ടയിൽ, ബാബു കാരിവേലിൽ, സേനാംഗങ്ങളുടെ പ്രതിനിധി ഷിജോ മാങ്കൂട്ടം, വിദ്യാർത്ഥികളായ ശ്രേയ മരിയ, ഏബൽ ബൈജു, ഇവ റോസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വിവിധ സേനാവിഭാഗങ്ങളിൽ നിന്ന് വിരമിച്ച തദ്ദേശ വാസികളെ ചടങ്ങിൽ ആദരിച്ചു.

## Article Content

അമ്പായത്തോട് സ്കൂളിൽ സ്വാതന്ത്യത്തിന്റെ 75ാം വാർഷികം വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ മാനേജർ ഫാ. കുര്യൻ വാഴയിൽ പാതാക ഉയർത്തി, സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ജനപ്രതിനിധികളായ ഷാജി പൊട്ടയിൽ, ബാബു കാരിവേലിൽ, സേനാംഗങ്ങളുടെ പ്രതിനിധി ഷിജോ മാങ്കൂട്ടം, വിദ്യാർത്ഥികളായ ശ്രേയ മരിയ, ഏബൽ ബൈജു, ഇവ റോസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വിവിധ സേനാവിഭാഗങ്ങളിൽ നിന്ന് വിരമിച്ച തദ്ദേശ വാസികളെ ചടങ്ങിൽ ആദരിച്ചു.

കുട്ടികളുടെ ദേശഭക്തിഗാനങ്ങളും വർണാഭമായ റാലിയും പരിപാടികൾക്ക് മാറ്റ് കൂട്ടി. യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ജോൺ ടി.വി സ്വാഗതവും എൽ.പി.സ്കൂൾ ഹെഡ്മാസ്റ്റർ അബ്രഹാം ഒ.യു. നന്ദിയും പറഞ്ഞു. രണ്ട് വിദ്യാലയങ്ങളിലെയും പി.ടി.എ അംഗങ്ങൾ, അധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61825/ambayathod-up-school-and-st-georges-lp-school)