---
title: "പയ്യന്നൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു"
english_title: "Independence Day was celebrated appropriately under the auspices of Payyannur Fire and Rescue Stationl"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61832/independence-day-was-celebrated-appropriately-under-the-auspices-of-payyannur-fire-and-rescue-stationl"
published_at: "2022-08-15T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fa24ce26171_Picsart_22-08-15_16-10-46-612.jpg"
keywords: []
---

# പയ്യന്നൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു

> **Lead Summary:** പയ്യന്നൂർ: ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു. സ്റ്റേഷൻ ഓഫീസർ ടി കെ സന്തോഷ് കുമാർ പതാക ഉയർത്തിക്കൊണ്ട് ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന്റെയും, സ്റ്റേഷനിലെ സിവിൽ ഡിഫൻസ് അംഗങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു.സ്റ്റേഷൻ ഓഫീസർ ടി കെ സന്തോഷ് കുമാർ പതാക ഉയർത്തിക്കൊണ്ട് ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

## Article Content

പയ്യന്നൂർ: ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു. സ്റ്റേഷൻ ഓഫീസർ ടി കെ സന്തോഷ് കുമാർ പതാക ഉയർത്തിക്കൊണ്ട് ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന്റെയും, സ്റ്റേഷനിലെ സിവിൽ ഡിഫൻസ് അംഗങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു.സ്റ്റേഷൻ ഓഫീസർ ടി കെ സന്തോഷ് കുമാർ പതാക ഉയർത്തിക്കൊണ്ട് ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി സേനാംഗങ്ങൾ സ്റ്റേഷൻ പരിസരം അലങ്കരിച്ചു. ദിനചാരണത്തിന്റെ ഭാഗമായി വിവിധ വർണങ്ങളിലുള്ള വിളക്കുകൾ തെളിയിച്ചു. ഫയർ & റെസ്ക്യൂ, സിവിൽ ഡിഫെൻസ് സേനാംഗങ്ങളായ എം എസ് ശശിധരൻ, ഒ സി കേശവൻ നമ്പൂതിരി, അജിത്ത് കുമാർ, ടി വി സൂരജ് തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് മധുരപലഹാരവും, പായസവും വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61832/independence-day-was-celebrated-appropriately-under-the-auspices-of-payyannur-fire-and-rescue-stationl)