---
title: "വിളക്കോട് ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Global india public school vilakkod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61846/global-india-public-school-vilakkod"
published_at: "2022-08-15T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fa2eac177c6_Picsart_22-08-15_16-55-43-302.jpg"
keywords: []
---

# വിളക്കോട് ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **വിളക്കോട് :** ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൽ 75 മത് സ്വാതന്ത്ര്യ വാർഷികം വർണാഭമോടെ പ്രൗഡഗംഭീരമായി ആഘോഷിച്ചു. ഇന്നത്തെ പരിപാടിയിൽ അബ്ദുൾ ഖാദർ എം കെ അധ്യക്ഷത വഹിച്ചു.

## Article Content

**വിളക്കോട് :** ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൽ 75 മത് സ്വാതന്ത്ര്യ വാർഷികം വർണാഭമോടെ പ്രൗഡഗംഭീരമായി ആഘോഷിച്ചു. ഇന്നത്തെ പരിപാടിയിൽ അബ്ദുൾ ഖാദർ എം കെ അധ്യക്ഷത വഹിച്ചു.

കരിക്കോട്ടക്കരി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ പി ബി സജിവ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഷാജി ആലുങ്കൽ പതാക ഉയർത്തി. എ റഫീഖ്, കെ വി റഷീദ്, കബീർ, മുബഷിർ എം, അജയൻ പായം, അമൃത ബി, അനൂപ് ഫിലിപ്പ്, രഞ്ജു ബാബു, അബിൻ വർഗീസ്, മൻസൂറ എ കെ, നിഷ സി , ഫസീല പി പി , ലിയാന ലത്തീഫ്, ആദിക പി പി, ആദിൽ മുഹമ്മദ്‌, ആയിഷ തൻസീമ, തേജസ്വി അനീഷ്, ശ്രീഹരി എം, അഹൻ ഗോവിന്ദ്, ദിവ ദിലീപ്, ഫാത്തിമത്തുൽ നാദിയാ, ദേവിത സുരേഷ്, അലിൻ എലിസബത്ത് ബിജു തുടങ്ങിയവർ സംസാരിച്ചു.

കുട്ടികളുടെ ബാൻഡ് ഷോ, മൈമ്, ദേശഭക്തിഗാനം, ദേശഭക്തി ഡാൻസ്, മാസ് ഡ്രിൽ, സ്‌കേറ്റിങ് പരേഡ്, അധ്യാപകരുടെ ഡാൻസ് തുടങ്ങിയ പരിപാടികളും അവതരിപ്പിച്ചു. കുട്ടികൾക്കായി പ്രസംഗം, മൈമ്, പോസ്റ്റർ മേക്കിങ്, ക്വിസ് കോമ്പറ്റിഷൻ തുടങ്ങിയ മൽസരങ്ങളും നടത്തി. പരിപാടിയിൽ കുട്ടികളും, രക്ഷിതാക്കളും, അധ്യാപകരും, സ്കൂൾ മാനേജ്മെന്റ് അംഗങ്ങൾ, മറ്റു ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. എല്ലാവർക്കും പായസവിതരണവും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61846/global-india-public-school-vilakkod)