---
title: "അടയ്ക്കാത്തോട് ഗവ. യു.പി സ്കൂളിൽ നാടുണർത്തി സ്വാതന്ത്ര്യദിനാഘോഷം"
english_title: "Pakhlathod Govt. Independence Day Celebration in UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61847/pakhlathod-govt-independence-day-celebration-in-up-school"
published_at: "2022-08-15T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fa2f0f1b4f3_Picsart_22-08-15_16-58-05-403.jpg"
keywords: []
---

# അടയ്ക്കാത്തോട് ഗവ. യു.പി സ്കൂളിൽ നാടുണർത്തി സ്വാതന്ത്ര്യദിനാഘോഷം

> **Lead Summary:** അടയ്ക്കാത്തോട്: ഗവ. യു.പി സ്കൂളിൽ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം സമുചിതമായി ആഘോഷിച്ചു .പതാക ഉയർത്തൽ ,സ്വാതന്ത്ര്യ ദിന റാലി ,ഫ്ലാഷ് മോബ്, ഫാമിലി ക്വിസ് എന്നിവ സംഘടിപ്പിച്ചു .സ്കൂൾ എസ് എം സി ചെയർമാൻ ശ്രീ. സിബിച്ചൻ അടുക്കോലിൽ അധ്യക്ഷത വഹിച്ച പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി .ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു.

## Article Content

അടയ്ക്കാത്തോട്: ഗവ. യു.പി സ്കൂളിൽ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം സമുചിതമായി ആഘോഷിച്ചു .പതാക ഉയർത്തൽ ,സ്വാതന്ത്ര്യ ദിന റാലി ,ഫ്ലാഷ് മോബ്, ഫാമിലി ക്വിസ് എന്നിവ സംഘടിപ്പിച്ചു .സ്കൂൾ എസ് എം സി ചെയർമാൻ ശ്രീ. സിബിച്ചൻ അടുക്കോലിൽ അധ്യക്ഷത വഹിച്ച പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി .ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു.

കേളകം ഗ്രാമപഞ്ചായത്ത് വൈസ് .പ്രസിഡൻറ് ശ്രീമതി .തങ്കമ്മ മേലെക്കുറ്റ് സ്വാതന്ത്ര്യദിന സന്ദേശം നൽകി .മദർ പി ടി എ പ്രസിഡൻറ് ശ്രീമതി സാദിയ വാർഡ് മെമ്പർ ശ്രീമതി.ഷാൻ്റി സജി എന്നിവർ ആശംസകൾ അർപ്പിച്ച പരിപാടിക്ക് ശ്രീ.ജിദിൻ ദേവസ്യ സ്വാഗതവും ശ്രീ ഷാജി മാത്യു നന്ദിയും അർപ്പിച്ചു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61847/pakhlathod-govt-independence-day-celebration-in-up-school)