---
title: "ചെട്ടിയാംപറമ്പ് ഗവ: യു പി സ്കൂളിൽ സ്വാതന്ത്രദിന ആഘോഷം സംഘടിപ്പിച്ചു"
english_title: "75th Independence Day Celebration organized at Chettiamparamp Government UP School."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61860/75th-independence-day-celebration-organized-at-chettiamparamp-government-up-school"
published_at: "2022-08-15T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fa4680aa372_InShot_20220815_184314736.jpg"
keywords: []
---

# ചെട്ടിയാംപറമ്പ് ഗവ: യു പി സ്കൂളിൽ സ്വാതന്ത്രദിന ആഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **കേളകം : **ചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ ഇന്ത്യയുടെ 75ാംസ്വാതന്ത്രദിന ആഘോഷം സംഘടിപ്പിച്ചു. മനോഹരമായി അലങ്കരിച്ച സ്കൂൾ അങ്കണത്തിൽ ഹെഡ്മിസ്ട്രസ് പി. കെ കുമാരി ടീച്ചർ കുട്ടികളുടേയും രക്ഷിതാക്കളുടേയും നാട്ടുകാരുടേയും അധ്യാപകരുടേയും സാന്നിധ്യത്തിൽ ദേശീയ പതാക ഉയർത്തി.

## Article Content

**കേളകം : **ചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ ഇന്ത്യയുടെ 75ാംസ്വാതന്ത്രദിന ആഘോഷം സംഘടിപ്പിച്ചു. മനോഹരമായി അലങ്കരിച്ച സ്കൂൾ അങ്കണത്തിൽ ഹെഡ്മിസ്ട്രസ് പി. കെ കുമാരി ടീച്ചർ കുട്ടികളുടേയും രക്ഷിതാക്കളുടേയും നാട്ടുകാരുടേയും അധ്യാപകരുടേയും സാന്നിധ്യത്തിൽ ദേശീയ പതാക ഉയർത്തി.

ദൃശ്യ അകമ്പടിയോടുകൂടി വർണ്ണശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു. തുടർന്ന് സ്കൂൾ ഹാളിൽ നടന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ്  കുമാരി ടീച്ചർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ്  ടി. ബി വിനോദ് കുമാർ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ  എൻ ഐ വർഗീസ് സാർ സ്വാതന്ത്ര്യദിന സന്ദേശം കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകി.

ബ്ലോക്ക് മെമ്പർ  മേരിക്കുട്ടി ജോൺസൺ, വാർഡ് മെമ്പർ  ലീലാമ്മ ജോണി എന്നിവർ സംസാരിച്ചു. മദർ പി ടി എ പ്രസിഡന്റ്  ഷീന ജോൺ, മുൻ പി ടി എ പ്രസിഡണ്ട്  ഷിജോ പി ചെറിയാൻ സ്കൂൾ ലീഡർ ദിൽജിത്ത് നോബിഎന്നിവർ ആശംസയർപ്പിച്ചു. സീനിയർ അധ്യാപിക  വിജയശ്രീ ടീച്ചർ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61860/75th-independence-day-celebration-organized-at-chettiamparamp-government-up-school)