മഴ മുന്നറിയിപ്പുകളിൽ വീണ്ടും മാറ്റം: ഒരു ജില്ലകളിലും ഇന്ന് തീവ്രമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ മന്ത്രാലയം

മഴ മുന്നറിയിപ്പുകളിൽ വീണ്ടും മാറ്റം: ഒരു ജില്ലകളിലും ഇന്ന് തീവ്രമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ മന്ത്രാലയം
Oct 20, 2021 03:26 PM | By Maneesha

സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ വീണ്ടും മാറ്റം. സംസ്ഥാനത്തെ ഒരു ജില്ലകളിലും ഇന്ന് തീവ്രമായ മഴയ്ക്ക് സാധ്യതയില്ലെന്ന കേന്ദ്ര കാലാവസ്ഥ മന്ത്രാലയത്തിന്റെ പുതുക്കിയ മുന്നറിയിപ്പ് പ്രകാരം മൂന്ന് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേർട്ടുകൾ മാറ്റി. നേരത്തെ കാസർഗോഡ്, ആലപ്പുഴ, കൊല്ലം ഒഴികെ 11 ജില്ലകളിൽ ആയിരുന്നു മഴ മുന്നറിയിപ്പ് നൽകിയിരുന്നത്. അതേസമയം കേരളത്തിൽ തുലാവർഷം ചൊവ്വാഴ്ചയോടെ തുടങ്ങുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ഇന്ന് മുതൽ അതിശക്തമായ മഴ ഉണ്ടാകുമെന്നും രണ്ട് ദിവസം മഴ തുടരുമെന്നുമായിരുന്നു നേരത്തെയുള്ള മുന്നറിയിപ്പ്. കിഴക്കൻ കാറ്റിന്റെ സാന്നിധ്യമായിരുന്നു മഴയ്ക്ക് സാധ്യതയാക്കി കണക്കാക്കിയത്. എന്നാൽ 9 ജില്ലകളിലെ ഓറഞ്ച് അലേർട്ട് പിൻവലിച്ചതോടെ സംസ്ഥാനത്ത് ആശങ്ക കൂടിയാണ് ഒഴിയുന്നത്.ന്യൂനമർദം ദുർബലമാകുന്ന പശ്ചാത്തലത്തിലാണ് മാറ്റം. പകരം നാളെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്തു.

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സർവകലാശാലകളിൽ ഇന്ന് മുതൽ നടക്കേണ്ടിയിരുന്ന പരീക്ഷകൾ മാറ്റി വെച്ചു. കേരള,കൊച്ചി, കാലിക്കറ്റ് സർവകലാശാലകൾ ഇന്ന് മുതൽ 23 വരെയുളള പരീക്ഷകളും, കണ്ണൂർ സർവകലാശാല ഇന്ന് മുതൽ 22 വരെയുളള പരീക്ഷകളും മാറ്റി.

Change in rain warnings again: The Union Meteorological Ministry has forecast no heavy rains in any of the districts today

Next TV

Related Stories
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ ഫ​ലം നാളെ

May 8, 2024 08:00 AM

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ ഫ​ലം നാളെ

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ ഫ​ലം നാളെ...

Read More >>
എ​സ്‌.​എ​സ്‌.​എ​ൽ.​സി പ​രീ​ക്ഷ ഫ​ലം ഇന്ന്

May 8, 2024 07:31 AM

എ​സ്‌.​എ​സ്‌.​എ​ൽ.​സി പ​രീ​ക്ഷ ഫ​ലം ഇന്ന്

എ​സ്‌.​എ​സ്‌.​എ​ൽ.​സി പ​രീ​ക്ഷ ഫ​ലം ഇന്ന്...

Read More >>
മാഹിപ്പാലം വഴിയുളള ഗതാഗത നിരോധനം മെയ് 19 വരെ നീട്ടി

May 8, 2024 06:33 AM

മാഹിപ്പാലം വഴിയുളള ഗതാഗത നിരോധനം മെയ് 19 വരെ നീട്ടി

മാഹിപ്പാലം വഴിയുളള ഗതാഗത നിരോധനം മെയ് 19 വരെ...

Read More >>
സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇരിട്ടി റീജിയൺ  ഭാരവാഹികള്‍ സ്ഥാനമേറ്റു.

May 7, 2024 06:08 PM

സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇരിട്ടി റീജിയൺ ഭാരവാഹികള്‍ സ്ഥാനമേറ്റു.

സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇരിട്ടി ഭാരവാഹികള്‍ സ്ഥാനമേറ്റു....

Read More >>
14 ജില്ലകളിലും മഴ മുന്നറിയിപ്പ്: നാളെ 2 ജില്ലകളിൽ മഞ്ഞ അലർട്ട്

May 7, 2024 06:03 PM

14 ജില്ലകളിലും മഴ മുന്നറിയിപ്പ്: നാളെ 2 ജില്ലകളിൽ മഞ്ഞ അലർട്ട്

14 ജില്ലകളിലും മഴ മുന്നറിയിപ്പ്: നാളെ 2 ജില്ലകളിൽ മഞ്ഞ...

Read More >>
വെസ്റ്റ് നൈല്‍ പനി: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം നൽകി മന്ത്രി വീണാ ജോര്‍ജ്

May 7, 2024 04:23 PM

വെസ്റ്റ് നൈല്‍ പനി: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം നൽകി മന്ത്രി വീണാ ജോര്‍ജ്

വെസ്റ്റ് നൈല്‍ പനി: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം നൽകി മന്ത്രി വീണാ...

Read More >>
Top Stories










Entertainment News