---
title: "ദേശീയ പതാക  കെട്ടുന്നതിനിടെ വീടിനുമുകളിൽ  നിന്ന് വീണ് എഞ്ചിനീയർ മരിച്ചു "
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61906/died"
published_at: "2022-08-16T05:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62faded40ca7e_Screenshot_20220816-053043.png"
keywords: []
---

# ദേശീയ പതാക  കെട്ടുന്നതിനിടെ വീടിനുമുകളിൽ  നിന്ന് വീണ് എഞ്ചിനീയർ മരിച്ചു 

> **Lead Summary:** **ബംഗളൂരു: **വീടിന്റെ രണ്ടാം നിലയിലെ ടെറസില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ കാല്‍വഴുതി വീണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ മരിച്ചു.

## Article Content

**ബംഗളൂരു: **വീടിന്റെ രണ്ടാം നിലയിലെ ടെറസില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ കാല്‍വഴുതി വീണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ മരിച്ചു.

ദക്ഷിണ കന്നഡയിലെ സുള്ള്യയിലെ പുരോഹിതനായ നാരായണ്‍ ഭട്ടിന്റെ ഏക മകന്‍ വിശ്വാസ് കുമാര്‍ (33) ആണ് മരിച്ചത്. ഞായറാഴ്ച ഹെന്നൂരിലായിരുന്നു അപകടം. ഭാരതീയ സിറ്റിയിലെ സ്വകാര്യ ടെക് കമ്ബനിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് വിശ്വാസ്. ഹെന്നൂര്‍ എച്ച്‌ബിആര്‍ ലേഔട്ടില്‍ വി ബ്ലോക്കിലുള്ള വീടിന്റെ ടെറസില്‍ പതാക ഉയര്‍ത്താന്‍ കയറിയതായിരുന്നു.

രണ്ട് നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് വിശ്വാസ് താമസിച്ചിരുന്നത്. ഭാര്യ വൈശാലി, രണ്ടുവയസ്സുള്ള മകള്‍, മാതാപിതാക്കള്‍ എന്നിവരും വീട്ടിലുണ്ടായിരുന്നു. ഉച്ചയ്ക്ക് 1.45 ഓടെ വിശ്വാസ് പതാക കെട്ടുന്നതിനായി ടെറസിന്റെ പാരപെറ്റില്‍ കയറുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി നിലത്ത് വീഴുകയായിരുന്നു. നാരായണ്‍ ഭട്ടും വൈശാലിയും ചേര്‍ന്ന് ഉടന്‍ സാഗര്‍ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ, തലയ്ക്ക് ഗുരുതര പരിക്കേറ്റതിനാല്‍ വൈകീട്ട് 5 മണിയോടെ മരണപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61906/died)