---
title: " പെരിന്തല്‍മണ്ണ  ദൃശ്യ കൊലക്കേസ്: പ്രതി അറസ്റ്റിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61907/arrested"
published_at: "2022-08-16T05:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fae0de2c8c7_Screenshot_20220816-053849.png"
keywords: []
---

#  പെരിന്തല്‍മണ്ണ  ദൃശ്യ കൊലക്കേസ്: പ്രതി അറസ്റ്റിൽ 

> **Lead Summary:** **പെരിന്തല്‍മണ്ണ: **ദൃശ്യ കൊലക്കേസിലെ പ്രതിയായ വിനീഷിനെ കണ്ടെത്തി. കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍ വച്ച്‌ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

## Article Content

**പെരിന്തല്‍മണ്ണ: **ദൃശ്യ കൊലക്കേസിലെ പ്രതിയായ വിനീഷിനെ കണ്ടെത്തി. കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍ വച്ച്‌ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്ന ഇയാളെ മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചിരുന്നു. ധര്‍മ്മസ്ഥലയിലെത്തിയ പ്രതി ഇവിടെ ഒരു വാഹനം മോഷ്‌ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

ഇയാളെ തിരികെ കൊണ്ടുവരാന്‍ കേരളാ പൊലീസ് പുറപ്പെട്ടിട്ടുണ്ട്. ഒരു അന്തേവാസിയുടെ മോതിരം കുടുങ്ങിയത് അഴിച്ചെടുക്കാന്‍ അഗ്നിരക്ഷാ സേന കുതിരവട്ടത്ത് പ്രവേശിച്ച സമയത്താണ് വിനീഷ് ഇവിടെ നിന്നും കടന്നുകളഞ്ഞത്. മുന്‍പ് കൊലക്കേസില്‍ റിമാന്‍ഡിലായിരുന്ന സമയത്ത് കൊതുകുതിരി കഴിച്ച്‌ ആത്മഹത്യയ്‌ക്ക് ഇയാള്‍ ശ്രമിച്ചിരുന്നു. അവശനിലയിലായ ഇയാളെ ആശുപത്രിയിലാക്കിയിരുന്നു അന്ന്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61907/arrested)