---
title: " യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "The youth was found dead under mysterious circumstances"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61908/the-youth-was-found-dead-under-mysterious-circumstances"
published_at: "2022-08-16T05:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fae3241c5e1_Screenshot_20220816-054807.png"
keywords: []
---

#  യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **തിരുവനന്തപുരം: **വെഞ്ഞാറമൂട്ടില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുകോട്ടുകോണം സ്വദേശി ഉഷാന്തിനെയാണ് തോട്ടിന്‍ കരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

**തിരുവനന്തപുരം: **വെഞ്ഞാറമൂട്ടില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുകോട്ടുകോണം സ്വദേശി ഉഷാന്തിനെയാണ് തോട്ടിന്‍ കരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആളുമാനൂര്‍ മഠത്തിന് സമീപത്തെ ചതുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. ശേഷം മൃതദേഹം ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹത്തില്‍ നാളെ പോസ്റ്റുമോര്‍ട്ടം പരിശോധന നടത്തും. അതിന് ശേഷമേ മരണ കാരണം സംബന്ധിച്ച്‌ വ്യക്തത ലഭിക്കൂ. സ്ഥിരമായി മദ്യപ സംഘങ്ങളും സാമൂഹ്യവിരുദ്ധരും തമ്ബടിക്കുന്ന പ്രദേശത്താണ് ഉഷാന്തിന്റെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് മദ്യക്കുപ്പികള്‍ അടക്കമുള്ളവ ഉണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61908/the-youth-was-found-dead-under-mysterious-circumstances)