---
title: "മണത്തണ ചപ്പാരം ക്ഷേത്ര നവരാത്രി ആഘോഷ കമ്മിറ്റി പുനഃസംഘടിപ്പിച്ചു"
english_title: "Manathana Chapparam Temple Navratri Celebration Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61947/manathana-chapparam-temple-navratri-celebration-committee"
published_at: "2022-08-16T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fb20b27eb1d_Picsart_22-08-16_10-08-53-099.jpg"
keywords: []
---

# മണത്തണ ചപ്പാരം ക്ഷേത്ര നവരാത്രി ആഘോഷ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

> **Lead Summary:** മണത്തണ: ചപ്പാരം ഭഗവതി ക്ഷേത്ര നവരാത്രി ആഘോഷ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. മുപ്പത്തിയഞ്ചിലേറെ വർഷങ്ങളായി മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം നടക്കുന്നു. കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടനവധി കലാകാരൻമാർ നവരാത്രി കാലങ്ങളിൽ മണത്തണയിലെത്തി പരിപാടികൾ അവതരിപ്പിക്കാറുണ്ട്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട കഴിഞ്ഞ രണ്ടു വർഷമായി നവരാത്രി ആഘോഷം നടന്നിരുന്നില്ല.

## Article Content

മണത്തണ: ചപ്പാരം ഭഗവതി ക്ഷേത്ര നവരാത്രി ആഘോഷ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. മുപ്പത്തിയഞ്ചിലേറെ വർഷങ്ങളായി മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം നടക്കുന്നു. കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടനവധി കലാകാരൻമാർ നവരാത്രി കാലങ്ങളിൽ മണത്തണയിലെത്തി പരിപാടികൾ അവതരിപ്പിക്കാറുണ്ട്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട കഴിഞ്ഞ രണ്ടു വർഷമായി നവരാത്രി ആഘോഷം നടന്നിരുന്നില്ല.

ഈ വർഷം നല്ല രീതിയിൽ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ആഘോഷക്കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. അൻപത്തിയൊന്ന് അംഗ സംഘാടക സമിതിയാണ് നിലവിൽ വന്നത്. ആഘോഷ കമ്മിറ്റി പ്രസിഡണ്ടായി കോലൻചിറ ഗംഗാധരനെയും ജനറൽ സെക്രട്ടറിയായി കൂടത്തിൽ ശ്രീകുമാറിനെയും തിരഞ്ഞെടുത്തു. ചെറിയത്ത് പ്രഭാകരൻ നായരും ബി കെ മുരളീധരനും വൈസ് പ്രസിഡണ്ടുമാരായപ്പോൾ എം സുകേഷ്, ബിനേഷ് നാമത്ത് എന്നിവർ സെക്രട്ടറിമാരായി.

എം പി രാമചന്ദ്രനാണ് ആഘോഷ ക്കമ്മിറ്റി ട്രഷറർ. ടി വാസുദേവൻ നായർ, കുഞ്ഞോഴത് മുകുന്ദൻ മാസ്റ്റർ എന്നിവരെ രക്ഷാധികാരികളായും തീരുമാനിച്ചു. ഒൻപത് ദിവസമാണ് ചപ്പാരം ക്ഷേത്രത്തിൽ നവരാത്രി ആഘോഷം നടക്കുന്നത്. വൈവിധ്യമാർന്ന കലാപരിപാടികളോടെ ഈ വർഷത്തെ നവരാത്രി ആഘോഷം നടത്തുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61947/manathana-chapparam-temple-navratri-celebration-committee)