---
title: "പേരാവൂർ പഞ്ചായത്ത് ഹരിത കർമ്മ സേന മാലിന്യ ശേഖരണം നടത്തി "
english_title: "Peravoor harithakarmasena"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6195/peravoor-harithakarmasena"
published_at: "2021-10-20T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616fea88f1019_PicsArt_10-20-03.28.51.jpg"
keywords: []
---

# പേരാവൂർ പഞ്ചായത്ത് ഹരിത കർമ്മ സേന മാലിന്യ ശേഖരണം നടത്തി 

> **Lead Summary:** പേരാവൂർ: പേരാവൂർ പഞ്ചായത്ത് സമ്പൂർണ്ണ പ്ലാസ്റ്റിക് മാലിന്യ മുക്ത പഞ്ചായത്തായി മാറ്റുന്നതിന്റെ ഭാഗമായി ഹരിത കർമ്മ സേനാംഗങ്ങളുടെ നേതൃത്വത്തിൽ മാലിന്യ ശേഖരണം നടത്തി.

## Article Content

പേരാവൂർ: പേരാവൂർ പഞ്ചായത്ത് സമ്പൂർണ്ണ പ്ലാസ്റ്റിക് മാലിന്യ മുക്ത പഞ്ചായത്തായി മാറ്റുന്നതിന്റെ ഭാഗമായി ഹരിത കർമ്മ സേനാംഗങ്ങളുടെ നേതൃത്വത്തിൽ മാലിന്യ ശേഖരണം നടത്തി.

മാലിന്യം കൊണ്ടുപോകുന്നതിനായി ബ്ലോക്ക് പഞ്ചായത്തിലെ ഏഴ് പഞ്ചായത്തുകളും ക്ലീൻ കേരള കമ്പനിയുമായി കരാർ വെച്ചിട്ടുണ്ട്. ഇത് പ്രകാരം ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്.

പേരാവൂർ പഞ്ചായത്തിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നടന്ന ചടങ്ങ് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്റെ അധ്യക്ഷയിൽ ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ, സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൻ റീന മനോഹരൻ, മുജീബ് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6195/peravoor-harithakarmasena)