---
title: "സംയുക്ത പരിശോധന നടത്തി"
english_title: "A joint examination was conducted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62000/a-joint-examination-was-conducted"
published_at: "2022-08-16T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fb49ac3ef45_Picsart_22-08-16_13-03-45-682.jpg"
keywords: []
---

# സംയുക്ത പരിശോധന നടത്തി

> **Lead Summary:**  പേരാവൂർ: എക്സൈസും ആരോഗ്യ വകുപ്പും സംയുക്തമായി അടക്കാത്തോട്, കേളകം ടൗണുകളിലെ സ്കൂൾ പരിസരങ്ങളിലെ കടകളിലും അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും പരിശോധന നടത്തി. 1 Kg പുകയില ഉദ്പന്നങ്ങൾ പിടിച്ചെടുത്തു ഒരാൾക്കെതിരെ കോട്പ കേസെടുത്തു.

## Article Content

 പേരാവൂർ: എക്സൈസും ആരോഗ്യ വകുപ്പും സംയുക്തമായി അടക്കാത്തോട്, കേളകം ടൗണുകളിലെ സ്കൂൾ പരിസരങ്ങളിലെ കടകളിലും അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും പരിശോധന നടത്തി. 1 Kg പുകയില ഉദ്പന്നങ്ങൾ പിടിച്ചെടുത്തു ഒരാൾക്കെതിരെ കോട്പ കേസെടുത്തു.

പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ജോണി ജോസഫ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ജയിംസ് സി.എം, ബാബുമോൻ ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫീസർമാരായ മജീദ് കെ.എ, രമീഷ് കെ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹാഷിം എ, ഡിഗ്‌ന റോസ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62000/a-joint-examination-was-conducted)