---
title: "തീയറ്ററുകളിൽ തലയെടുപ്പോടെ 'പാപ്പൻ'; ഹാഫ് സെഞ്ച്വറി അടിച്ച് സുരേഷ് ​ഗോപി ചിത്രം"
english_title: "Suresh gopi film pappan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62053/suresh-gopi-film-pappan"
published_at: "2022-08-16T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fb7e7c79617_Screenshot_2022-08-16-16-54-23-799_com.facebook.katana.jpg"
keywords: []
---

# തീയറ്ററുകളിൽ തലയെടുപ്പോടെ 'പാപ്പൻ'; ഹാഫ് സെഞ്ച്വറി അടിച്ച് സുരേഷ് ​ഗോപി ചിത്രം

> **Lead Summary:** മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പാപ്പൻ. നീണ്ട ഇടവേളക്ക് ശേഷം ജോഷി- സുരേഷ് ​ഗോപി കൂട്ടുകെട്ടിൽ റിലീസ് ചെയ്ത ചിത്രം, മലയാള സിനിമാ വ്യവസായത്തിന് തന്നെ മുതൽക്കൂട്ടായി മാറി. റിലീസ് ദിനം മുതൽ ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ച വയ്ക്കുന്ന ചിത്രം ഇതുവരെ നേടിയത് 50 കോടിയാണ്.

## Article Content

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പാപ്പൻ. നീണ്ട ഇടവേളക്ക് ശേഷം ജോഷി- സുരേഷ് ​ഗോപി കൂട്ടുകെട്ടിൽ റിലീസ് ചെയ്ത ചിത്രം, മലയാള സിനിമാ വ്യവസായത്തിന് തന്നെ മുതൽക്കൂട്ടായി മാറി. റിലീസ് ദിനം മുതൽ ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ച വയ്ക്കുന്ന ചിത്രം ഇതുവരെ നേടിയത് 50 കോടിയാണ്.

18 ദിവസത്തിനുള്ളിലാണ് പാപ്പൻ അൻപത് കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നത്. പാപ്പൻ സിനിമയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് വഴിയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. രണ്ടാംദിനമായ 3.87 കോടിയും മൂന്നാം ദിനം 4.53 കോടിയും പാപ്പൻ നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62053/suresh-gopi-film-pappan)