---
title: "ബി ഉണ്ണികൃഷ്ണന്‍, മമ്മൂട്ടി ചിത്രം; വമ്പന്‍ അപ്ഡേറ്റുമായി നടൻ"
english_title: "B unnikrishnan Mammootty cenema"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62058/b-unnikrishnan-mammootty-cenema"
published_at: "2022-08-16T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fb80f99e5b4_Screenshot_2022-08-16-17-04-37-999_com.facebook.katana.jpg"
keywords: []
---

# ബി ഉണ്ണികൃഷ്ണന്‍, മമ്മൂട്ടി ചിത്രം; വമ്പന്‍ അപ്ഡേറ്റുമായി നടൻ

> **Lead Summary:** പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമ. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ വമ്പൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി.

## Article Content

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമ. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ വമ്പൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി.

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ പുറത്തുവിടുമെന്ന വിവരമാണ് നടൻ പങ്കുവച്ചിരിക്കുന്നത്. ഉദയകൃഷ്ണ രചിച്ച് ഉണ്ണികൃഷ്ണൻ ബി സംവിധാനം ചെയ്യുന്ന ആർ ഡി ഇല്യൂമിനേഷൻസിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും നാളെ വൈകുന്നേരം 6 മണിക്ക് പുറത്തുവിടും എന്നാണ് മമ്മൂട്ടി അറിയിച്ചിരിക്കുന്നത്. പ്രമാണി എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62058/b-unnikrishnan-mammootty-cenema)