---
title: "തൃശൂരിൽ പ്ലസ് ടു വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കു൦ "
english_title: "A case may be registered against the parents of a plus two student who was gang-raped in Thrissur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62062/a-case-may-be-registered-against-the-parents-of-a-plus-two-student-who-was-gang-raped-in-thrissur"
published_at: "2022-08-16T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fb842eed5ab_images_(17).jpeg"
keywords: []
---

# തൃശൂരിൽ പ്ലസ് ടു വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കു൦ 

> **Lead Summary:** **തൃശൂര്‍**: തൃശൂര്‍ പുന്നയൂര്‍കുളത്ത് പ്ലസ് ടു വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തേക്കും.

## Article Content

**തൃശൂര്‍**: തൃശൂര്‍ പുന്നയൂര്‍കുളത്ത് പ്ലസ് ടു വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തേക്കും.

കുട്ടി വിവരം പറഞ്ഞിട്ടും അമ്മ പരാതി നല്‍കാതെ സംഭവം രഹസ്യമാക്കി വെയ്ക്കുകയായിരുന്നു.

വിദ്യാര്‍ഥിനിയെ അച്ഛന്റെ സുഹൃത്തുക്കളാണ് കൂട്ടബലാത്സംഗം ചെയ്തത്. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് രണ്ടു തവണ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പോക്സോ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റിലായി.

കഞ്ചാവ് വില്‍പ്പനക്കാരനായ പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളും ഇടപാടുകാരുമായ മൂന്നു പേര്‍ ചേര്‍ന്നാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. കഴിഞ്ഞ മെയ് മാസത്തില്‍ പിതാവിനെ കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്തപ്പോഴാണ് സംഭവം നടന്നത്. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്തതിനാല്‍ പെണ്‍കുട്ടിയെ സംരക്ഷിക്കണമെന്ന് പറഞ്ഞു ഏല്പിച്ച സുഹൃത്തുക്കള്‍ തന്നെ ക്രൂരകൃത്യം നടത്തുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തിലും പ്രതികള്‍ കുട്ടിയെ ബലാത്സംഗം ചെയ്തു.

കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപിക വിവരം ചോദിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ഒരാളെ അറസ്റ്റ് ചെയ്തു. പ്രതികളായ മറ്റ് രണ്ട് പേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62062/a-case-may-be-registered-against-the-parents-of-a-plus-two-student-who-was-gang-raped-in-thrissur)