---
title: "സാഹിത്യകാരൻ നാരായൻ അന്തരിച്ചു"
english_title: "Writer Narayan passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62065/writer-narayan-passed-away"
published_at: "2022-08-16T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fb86ad7deeb_images_(18).jpeg"
keywords: []
---

# സാഹിത്യകാരൻ നാരായൻ അന്തരിച്ചു

> **Lead Summary:** **ഇടുക്കി** : സാഹിത്യകാരന്‍ നാരായന്‍ അന്തരിച്ചു. 82 വയസായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.

## Article Content

**ഇടുക്കി** : സാഹിത്യകാരന്‍ നാരായന്‍ അന്തരിച്ചു. 82 വയസായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.

ആദിവാസി ജീവിതം പ്രമേയമാക്കി കൊച്ചരേത്തി എന്ന നോവല്‍ എഴുതി.ഭാഷയ്‌ക്കും സാഹിത്യത്തിനും മുതല്‍ക്കൂട്ടായി മാറിയ കൊച്ചരേത്തി 1998ലാണ്‌ പുസ്‌തകമായി ഇറങ്ങിയത്‌. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ആദിവാസി സമൂഹമായ മലയരയന്മാരെക്കുറിച്ച്‌ അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയിട്ടുള്ള നോവലാണ് കൊച്ചരേത്തി. ഈ കൃതിയിലെ ഭാഷാപരമായ പ്രത്യേകതകള്‍, പ്രമേയം തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടു. മുതുവാന്മാരുടെയും ഊരാളന്മാരുടെയും ജീവിതമാണ് ഊരാളിക്കുടി എന്ന നോവലിലെ പ്രമേയം. ലളിതവും എന്നാല്‍ ശക്തവുമാണ് ആവിഷ്കരണരീതി.

ഇടുക്കി ജില്ലയില്‍ 1940 സെപ്റ്റംബര്‍ 26 നായിരുന്നു ജനനം. കുടയത്തൂര്‍ ഹൈസ്കൂളില്‍ നിന്നും എസ്.എസ്.എല്‍.സി. പാസ്സായി. തപാല്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച്‌ 1995ല്‍ പോസ്റ്റ്മാസ്റ്ററായി വിരമിച്ചു. സമൂഹത്തിന്റെ അടിത്തട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ ചിത്രീകരിക്കുന്ന നോവലുകളാണ് അദ്ദേഹം എഴുതിയത്.

ഭാഷയ്‌ക്കും സാഹിത്യത്തിനും മുതല്‍ക്കൂട്ടായി മാറിയ കൊച്ചരേത്തി 1998ലാണ്‌ പുസ്‌തകമായി ഇറങ്ങിയത്‌. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ആദിവാസി സമൂഹമായ മലയരയന്മാരെക്കുറിച്ച്‌ അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയിട്ടുള്ള നോവലാണ് കൊച്ചരേത്തി. ഈ കൃതിയിലെ ഭാഷാപരമായ പ്രത്യേകതകള്‍, പ്രമേയം തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടു. മുതുവാന്മാരുടെയും ഊരാളന്മാരുടെയും ജീവിതമാണ് ഊരാളിക്കുടി എന്ന നോവലിലെ പ്രമേയം. ലളിതവും എന്നാല്‍ ശക്തവുമാണ് ആവിഷ്കരണരീതി.

ഇടുക്കി ജില്ലയില്‍ 1940 സെപ്റ്റംബര്‍ 26 നായിരുന്നു ജനനം. കുടയത്തൂര്‍ ഹൈസ്കൂളില്‍ നിന്നും എസ്.എസ്.എല്‍.സി. പാസ്സായി. തപാല്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച്‌ 1995ല്‍ പോസ്റ്റ്മാസ്റ്ററായി വിരമിച്ചു. സമൂഹത്തിന്റെ അടിത്തട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ ചിത്രീകരിക്കുന്ന നോവലുകളാണ് അദ്ദേഹം എഴുതിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62065/writer-narayan-passed-away)