---
title: "കൊച്ചി ഫ്ലാറ്റിലെ കൊലപാതകം : ഒപ്പം താമസിച്ചിരുന്ന കോഴിക്കോട് സ്വദേശിയെ കാണ്മാനില്ല "
english_title: "Murder"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62138/murder"
published_at: "2022-08-17T05:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fc2a48b980e_Screenshot_20220817-050517.png"
keywords: []
---

# കൊച്ചി ഫ്ലാറ്റിലെ കൊലപാതകം : ഒപ്പം താമസിച്ചിരുന്ന കോഴിക്കോട് സ്വദേശിയെ കാണ്മാനില്ല 

> **Lead Summary:** **കൊച്ചി : **കൊച്ചിയിലെ ഫ്ലാറ്റിൽ നടന്ന കൊലപാതകത്തിൽ ദുരൂഹത നീങ്ങുന്നില്ല. ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശി സജീവ് കൃഷ്ണയുടെ കൂടെ താമസിച്ചിരുന്ന കോഴിക്കോട് പയ്യോളി സ്വദേശി അർഷാദിനെ കാണാനില്ല. കൊലപാതകത്തിന് പിന്നാലെയാണ് ഇയാളെ കാണാതായതെന്നാണ് വിവരം. മലപ്പുറം സ്വദേശി സജീവ് കൃഷ്ണയാണ് കൊല്ലപ്പെട്ടത്. ഫ്ലാറ്റിലെ ഡക്ടിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**കൊച്ചി : **കൊച്ചിയിലെ ഫ്ലാറ്റിൽ നടന്ന കൊലപാതകത്തിൽ ദുരൂഹത നീങ്ങുന്നില്ല. ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശി സജീവ് കൃഷ്ണയുടെ കൂടെ താമസിച്ചിരുന്ന കോഴിക്കോട് പയ്യോളി സ്വദേശി അർഷാദിനെ കാണാനില്ല. കൊലപാതകത്തിന് പിന്നാലെയാണ് ഇയാളെ കാണാതായതെന്നാണ് വിവരം. മലപ്പുറം സ്വദേശി സജീവ് കൃഷ്ണയാണ് കൊല്ലപ്പെട്ടത്. ഫ്ലാറ്റിലെ ഡക്ടിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സജീവ് കൃഷ്ണയ്ക്ക് ഒപ്പം മറ്റ് മൂന്ന് പേർ കൂടെ ഈ ഫ്ലാറ്റിൽ താമസിച്ചിരുന്നു.അതിനാൽ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പ്രാഥമികമായി അന്വേഷണം പുരോഗമിക്കുന്നത്. ഞായറാഴ്ച്ച രാത്രി വരെ സജീവ് കൃഷ്ണയെ ഫോണിൽ കിട്ടിയിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഇന്നലെ രാവിലെ മുതൽ ഫോണിൽ കിട്ടിയില്ല. ഇതേ തുടർന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇടച്ചിറയിലെ ഓക്സോണിയ എന്ന ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം സ്വദേശി ജിജി ഈപ്പൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്ലാറ്റ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62138/murder)