---
title: "കേളകത്തെ കർഷക ദിനാചരണം പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി "
english_title: "Farmer's Day celebration in Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62219/farmers-day-celebration-in-kelakam"
published_at: "2022-08-17T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fc91b4cff6a_Picsart_22-08-17_12-22-10-291.jpg"
keywords: []
---

# കേളകത്തെ കർഷക ദിനാചരണം പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി 

> **Lead Summary:** കേളകം:കർഷക ദിനം കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ സമുചിതമായി ആഘോഷിച്ചു.കേളകം പഞ്ചായത്ത് കർഷക ദിനാചരണ പരിപാടി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.ഗീത മികച്ച കർഷകരായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഉപഹാര സമർപ്പണം നടത്തി.

## Article Content

കേളകം:കർഷക ദിനം കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ സമുചിതമായി ആഘോഷിച്ചു.കേളകം പഞ്ചായത്ത് കർഷക ദിനാചരണ പരിപാടി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.ഗീത മികച്ച കർഷകരായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഉപഹാര സമർപ്പണം നടത്തി.

തിരഞ്ഞെടുത്ത മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ് ,പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്യക്ഷ മൈഥിലി രമണൻ, കൃഷി ഡപ്യൂട്ടി ഡയറക്ടർ ഇ.കെ.അജിമോൾ, അസിസ്റ്റൻ്റ് ഡയറക്‌ർ പി.രാജശ്രീ, പഞ്ചായത്ത് മെമ്പർ സുനിത വാത്യാട്ട്, ബ്ലോക്ക് മെമ്പർ മേരിക്കുട്ടി കഞ്ഞിക്കുഴി, മെമ്പർ തോമസ് പുളിക്കക്കണ്ടത്തിൽ, കൃഷി ഓഫീസർ കെ.ജി.സുനിൽ, കൃഷി അസിസ്റ്റൻറ് മാരായ അഷറഫ് വലിയ പീടികയിൽ ,രാജേഷ്എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് സിക്രട്ടറി പി.കെ. വിനോദ് രാഷ്ട്രീയ പാർട്ടി നേതാക്കളായ ജോർജ്ജ് കുപ്പക്കാട്ട്, ബാബു മുണ്ടൂർ,ജോൺ മേമന,വിബിൻ ഒറ്റിയിൽ,ബോബി വയലിൽ, സി.ഡി.എസ് ചെയർപേഴ്സൻ രജനി പ്രശാന്തൻ ,ബേങ്ക് മാനേജർമാരായ എം.എസ്. സദാനന്ദൻ ,എ.ജെ.ജോസഫ് സന്നിഹിതരായി .

വിവിധ വിഭാഗങ്ങളിൽ മികച്ച കർഷകരായി തിരഞ്ഞെടുത്തജോസ് വി.ജെ. വാതല്ലൂർ,ജോൺ വി.റ്റി. വാഴയിൽ,അബ്രഹാം പുളിഞ്ചമാക്കൽ,തോമസ് മുതുകാട്ടിൽ, ശശി പി. സി. മുട്ടുമാറ്റി കോളനി, സി.എസ്.കുര്യൻ ചമ്പക്കര ,ജിനോ കൂട്ടിയാനിക്കൽ, അച്ചാമ്മ പീടിയേക്കൽ ,ജെയ്മോൻ കൊച്ചറയ്ക്കൽ, ടിജോ അബ്രഹാം തടത്തിൽ ,ബിജു വെളളം ചാലിൽ, ബേബി ഫ്രാൻസിസ് പളളിത്താഴത്ത്, വർക്കി പാറയിൽ എന്നിവരെയും, മുതിർന്ന കർഷക തൊഴിലാളി പി.എം.ജോസ് പുത്തൻ കളത്തിൽ, പച്ചക്കറി കൃഷിയിൽ ഒന്നാം സ്ഥാനം നേടിയ പ്രസന്നകുമാരി, രണ്ടാം സ്ഥാനം നേടിയ ലീല ഉമ്മൻ, മികച്ച തേനീച്ച കർഷകൻ പി.എം.ജോർജ്, ക്ഷീരകർഷക ലീലാമ്മ വർക്കി, ഔഷധകൃഷി പ്രോൽസാഹനത്തിൽ പ്രത്യേക പുരസ്കാരം നേടിയ എൻ.ഇ.പവിത്രൻ ഗുരുക്കൾ എന്നിവരെ ഹൃദ്യമായി പുരസ്കാരങ്ങൾ നൽകി ആദരിച്ചു.

ആദരിക്കപ്പെട്ട കർഷകർ അനുഭവങ്ങൾ പങ്ക് വെച്ചു.തുടർന്ന് കലാ പരിപാടികൾ അരങ്ങേറി.തിരഞ്ഞെടുക്കപ്പെട്ട കർഷകർക്ക് കാർഷിക ഉപകരണങ്ങളും, ഭക്ഷ്യ കിറ്റുകളും, വിവിധ സസ്യങ്ങളുടെ തൈകളും സമ്മാനിച്ചു .കൃഷി വിദഗ്ദരായ സി.ആർ. മോഹനൻ, തോമസ് പടിയക്കണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62219/farmers-day-celebration-in-kelakam)