---
title: "പേരാവൂർ പഞ്ചായത്തും കൃഷിഭവനും കർഷകരെ ആദരിച്ചു "
english_title: "Farmers were felicitated by Peravoor Panchayat and Krishi Bhavan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62224/farmers-were-felicitated-by-peravoor-panchayat-and-krishi-bhavan"
published_at: "2022-08-17T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fc94a5539d2_Picsart_22-08-17_12-40-53-659.jpg"
keywords: []
---

# പേരാവൂർ പഞ്ചായത്തും കൃഷിഭവനും കർഷകരെ ആദരിച്ചു 

> **Lead Summary:** പേരാവൂർ :- പേരാവൂർ കൃഷിഭവന്റെയും, പേരാവൂർ ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കർഷകദിനമായ ചിങ്ങം ഒന്നിന്, കൃഷി മേഖലയിൽ പ്രവർത്തിക്കുന്ന 17 ഓളം പേരെ അവാർഡുകൾ നൽകിക്കൊണ്ട് ആദരിക്കുകയും, വിളംബര ജാഥയും ഇന്ന് 17/8/22 ബുധനാഴ്ച രാവിലെ 10 മണിക്ക് പേരാവൂർ പഴയ ബസ്റ്റാന്റിൽ നിന്നും ആരംഭിച്ച ജാഥ പേരാവൂർ ടൗൺ ചുറ്റി റോബിൽസ് ഹാളിൽ പൊതുയോഗവും നടന്നു.

## Article Content

പേരാവൂർ :- പേരാവൂർ കൃഷിഭവന്റെയും, പേരാവൂർ ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കർഷകദിനമായ ചിങ്ങം ഒന്നിന്, കൃഷി മേഖലയിൽ പ്രവർത്തിക്കുന്ന 17 ഓളം പേരെ അവാർഡുകൾ നൽകിക്കൊണ്ട് ആദരിക്കുകയും, വിളംബര ജാഥയും ഇന്ന് 17/8/22 ബുധനാഴ്ച രാവിലെ 10 മണിക്ക് പേരാവൂർ പഴയ ബസ്റ്റാന്റിൽ നിന്നും ആരംഭിച്ച ജാഥ പേരാവൂർ ടൗൺ ചുറ്റി റോബിൽസ് ഹാളിൽ പൊതുയോഗവും നടന്നു.

പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ സാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാൽ അധ്യക്ഷൻ ആയിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ കർഷകരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി. ഗീത, ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രീതാ ദിനേശൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രീതിലത, സ്റ്റാന്റിങ്ങ് കയറ്റി ചെയർമാൻമാരായ, ശരദ് കെ.പി, ഷൈലജ ടീച്ചർ, റീന മനോഹരൻ, മെമ്പർ ജോസ് ആന്റണി, ശശി മാസ്റ്റർ, വി.പത്മനാബൻ, ജോസഫ് കളപ്പുരക്കൽ, എ.കെ. ഇബ്രാഹിം, കൃഷി അസിസ്റ്റന്റുമാരായ അനീഷ് പി.എസ്, രഘു പി.എം, ലീഡ്സ് പദ്ധതി അസി.പ്രജിന , പേരാവൂർ ആത്മ ബി.ടി എം കാവ്യ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62224/farmers-were-felicitated-by-peravoor-panchayat-and-krishi-bhavan)