---
title: "ആറളത്ത് തൊഴിലുറപ്പ് തൊഴിലാളികൾ പോസ്‌റ്റോഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു"
english_title: "In Aralam, indentured laborers organized post office march and dharna"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62231/in-aralam-indentured-laborers-organized-post-office-march-and-dharna"
published_at: "2022-08-17T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fc9895d7017_Picsart_22-08-17_12-51-26-124.jpg"
keywords: []
---

# ആറളത്ത് തൊഴിലുറപ്പ് തൊഴിലാളികൾ പോസ്‌റ്റോഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

> **Lead Summary:** ആറളം: തൊഴിൽദിനങ്ങൾ വെട്ടിക്കുറക്കുകയും ആയുധ വാടക ഒഴിവാക്കുകയും ചെയ്യ്ത കേന്ദ്ര സർക്കാർ നടപടി തിരുത്തുക, വേതനം 700 രൂപയാക്കി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ എ ഐ .ടി യു സി യുടെ നേതൃത്വത്തിലാണ് മാർച്ചും ധർണ്ണയും നടത്തിയത്. ആറളം ഫാം പോസ്‌റ്റോഫീ ലേക്ക് നടന്ന മാർച്ചും ധർണ്ണയും എ ഐ ടി യു സി ജില്ലാ പ്രസിഡന്റ് കെ.ടി ജോസ് ഉദ്ഘാടനം ചെയ്യ്തു.

## Article Content

ആറളം: തൊഴിൽദിനങ്ങൾ വെട്ടിക്കുറക്കുകയും ആയുധ വാടക ഒഴിവാക്കുകയും ചെയ്യ്ത കേന്ദ്ര സർക്കാർ നടപടി തിരുത്തുക, വേതനം 700 രൂപയാക്കി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ എ ഐ .ടി യു സി യുടെ നേതൃത്വത്തിലാണ് മാർച്ചും ധർണ്ണയും നടത്തിയത്. ആറളം ഫാം പോസ്‌റ്റോഫീ ലേക്ക് നടന്ന മാർച്ചും ധർണ്ണയും എ ഐ ടി യു സി ജില്ലാ പ്രസിഡന്റ് കെ.ടി ജോസ് ഉദ്ഘാടനം ചെയ്യ്തു.

ലോക്കൽ കമ്മിറ്റി അംഗം കെ.ബി. ഉത്തമൻ അദ്ധ്യക്ഷനായി. മണ്ഡലം കമ്മിറ്റി അംഗം പി.കെ.കരുണാകരൻ സ്വാഗതം പറഞ്ഞു. കീഴ്പ്പള്ളി പോസ്റ്റോഫീസ് ധർണ്ണ സി.പി.ഐ മണ്ഡലം സെക്രട്ടറി പായം ബാബുരാജ് ഉദ്ഘാടനം ചെയ്യ്തു ദേവികാ കൃഷ്ണ ൻ അദ്ധ്യക്ഷയായി സന്തോഷ് പാലക്കൽ സ്വാഗതം പറഞ്ഞു. ഇ.സി. അനീഷ്,പി.ഡി ജോസ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62231/in-aralam-indentured-laborers-organized-post-office-march-and-dharna)