---
title: "ഇഡി സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഐസകിൻ്റെ ഹർജി: സെപ്തംബർ രണ്ടിന് വാദം തുടരും"
english_title: "ED Summons"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62235/ed-summons"
published_at: "2022-08-17T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fc9bee3fc1a_images_(2).jpeg"
keywords: []
---

# ഇഡി സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഐസകിൻ്റെ ഹർജി: സെപ്തംബർ രണ്ടിന് വാദം തുടരും

> **Lead Summary:**  **കൊച്ചി: **കിഫ്ബിക്ക് എതിരായ അന്വേഷണത്തിൽ ഇ ഡി സമൻസ് റദ്ദാക്കണമെനാവശ്യപ്പെട്ടുള്ള മുൻ ധനമന്ത്രി തോമസ് ഐസക് നൽകിയ ഹർജിയിൽ മറുപടി സത്യവാങ്മൂലം നൽകാൻ ഇ.ഡി കൂടുതൽ സാവകാശം തേടി. ഇതേതുടർന്ന് കേസ് വരുന്ന സെപ്റ്റംബർ രണ്ടിന് കിഫ്ബിയുടെ ഹർജിക്കൊപ്പം പരിഗണിക്കാനായി മാറ്റി.

## Article Content

 **കൊച്ചി: **കിഫ്ബിക്ക് എതിരായ അന്വേഷണത്തിൽ ഇ ഡി സമൻസ് റദ്ദാക്കണമെനാവശ്യപ്പെട്ടുള്ള മുൻ ധനമന്ത്രി തോമസ് ഐസക് നൽകിയ ഹർജിയിൽ മറുപടി സത്യവാങ്മൂലം നൽകാൻ ഇ.ഡി കൂടുതൽ സാവകാശം തേടി. ഇതേതുടർന്ന് കേസ് വരുന്ന സെപ്റ്റംബർ രണ്ടിന് കിഫ്ബിയുടെ ഹർജിക്കൊപ്പം പരിഗണിക്കാനായി മാറ്റി.

അന്ന് വരെ നടപടികൾ ഉണ്ടാകില്ലെന്ന ഇ.ഡിയുടെ മറുപടി ഹൈക്കോടതി രേഖപ്പെടുത്തി. താൻ ഫെമ നിയമ ലംഘനം നടത്തിയെന്നു പറയുന്ന ഇ.ഡി ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് ഐസക്കിന്റെ വാദം.

എന്ത് സാഹചര്യത്തിലാണ് ഐസക്കിന് ഹാജരാകാൻ നോട്ടീസ് അയച്ചതെന്നു രേഖകൾ സഹിതം വിശദീകരിക്കാൻ ഇ ഡിയോടെ കോടതി നേരത്തെ  ആവശ്യപ്പെട്ടിരുന്നു. ഇ.ഡിയുടെ തുടർനടപടികൾ തടയണമെന്നാവശ്യപ്പെട്ടുള്ള കിഫ്ബിയുടെ ഹർജിക്കൊപ്പമാകും തോമസ് ഐസക്ക് നൽകിയ ഹർജിയും ഹൈക്കോടതി പരിഗണിക്കുക. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62235/ed-summons)