---
title: "സംസ്ഥാന സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും നടത്തുന്ന ഹയർ സെക്കൻഡറി തുല്യത കോഴ്സ് പൂർത്തീകരിച്ച് പഠിതാക്കൾ"
english_title: "Learners who have completed higher secondary equivalency course"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62239/learners-who-have-completed-higher-secondary-equivalency-course"
published_at: "2022-08-17T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fc9e602f3f7_Picsart_22-08-17_13-06-30-000.jpg"
keywords: []
---

# സംസ്ഥാന സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും നടത്തുന്ന ഹയർ സെക്കൻഡറി തുല്യത കോഴ്സ് പൂർത്തീകരിച്ച് പഠിതാക്കൾ

> **Lead Summary:** ഇരിട്ടി: സംസ്ഥാന സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും നടത്തുന്ന ഹയർ സെക്കൻഡറി തുല്യത കോഴ്സ് പൂർത്തീകരിച്ച് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പഠന കേന്ദ്രത്തിലെ തുല്യത പഠിതാക്കൾ. ഗവൺമെന്റ് എച്ച് എസ് എസ് ചാവശ്ശേരി സ്കൂളിൽ നിന്നും പരീക്ഷ എഴുതി. ഒന്നാം വർഷം 30 പഠിതാക്കളും രണ്ടാം വർഷം 47 പഠിതാക്കളും പരീക്ഷ എഴുതി.

## Article Content

ഇരിട്ടി: സംസ്ഥാന സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും നടത്തുന്ന ഹയർ സെക്കൻഡറി തുല്യത കോഴ്സ് പൂർത്തീകരിച്ച് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പഠന കേന്ദ്രത്തിലെ തുല്യത പഠിതാക്കൾ. ഗവൺമെന്റ് എച്ച് എസ് എസ് ചാവശ്ശേരി സ്കൂളിൽ നിന്നും പരീക്ഷ എഴുതി. ഒന്നാം വർഷം 30 പഠിതാക്കളും രണ്ടാം വർഷം 47 പഠിതാക്കളും പരീക്ഷ എഴുതി.

ഇതിൽ ജനപ്രതിനിധികളായ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദയും, ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി മോൾ ഇരിട്ടി നഗരസഭ വാർഡ് കൗൺസിലർ അബ്ദുൽ ഖാദർ തില്ലങ്കേരി പഞ്ചായത്ത് വാർഡ് മെമ്പർ രമണി എന്നിവരും പരീക്ഷ എഴുതി.

തില്ലങ്കേരി പഞ്ചായത്തിലെ ദമ്പതികളായ പ്രേമൻ ബീന എന്നിവർ പത്താംതരം തുല്യത പരീക്ഷ എഴുതി വിജയിച്ചതിനുശേഷം ഹയർ സെക്കൻഡറി രണ്ടാം വർഷ പഠനം പൂർത്തീകരിച്ച് പരീക്ഷ എഴുതിയത് ശ്രദ്ധേയമാണ്. മുതിർന്ന പഠിതാക്കളായ ജാനകി കെ (60 വയസ്), ശൈലാമണി സി എം (62 വയസ്), വിൽസ ജോസഫ്(60 വയസ്) എന്നിവരും പ്ലസ് ടു പൂർത്തീകരിച്ച് പരീക്ഷയെഴുതിയവരിൽ പെടുന്നു. ആഗസ്റ്റ് 13 മുതൽ ആരംഭിച്ച പരീക്ഷ ആഗസ്റ്റ് 20ന് പൂർത്തീകരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62239/learners-who-have-completed-higher-secondary-equivalency-course)