---
title: "കോളിത്തട്ട് ശാന്തിഗിരി ഗവൺമെന്റ് എൽ പി സ്കൂളിൽ കാർഷിക ദിനാചരണം സംഘടിപ്പിച്ചു"
english_title: "Kollithut Shantigiri Government organized Agriculture Day at LP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62246/kollithut-shantigiri-government-organized-agriculture-day-at-lp-school"
published_at: "2022-08-17T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fca4fb748ad_Picsart_22-08-17_13-42-30-282.jpg"
keywords: []
---

# കോളിത്തട്ട് ശാന്തിഗിരി ഗവൺമെന്റ് എൽ പി സ്കൂളിൽ കാർഷിക ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** ശാന്തിഗിരി: ഗവൺമെന്റ് എൽ പി സ്കൂൾ കോളിത്തട്ട് ശാന്തിഗിരിയിൽ കാർഷിക ദിനാചരണം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ലിസി പി എ ചടങ്ങിൽ അധ്യക്ഷതവഹിക്കുകയും കർഷകനെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.ഉല്ലാസ് ജി ആർ സ്വാഗതം പറഞ്ഞു. ശാന്തിഗിരി കർഷകൻ തോമസ് വള്ളിയിൽ മുഖ്യാതിഥിയായി.

## Article Content

ശാന്തിഗിരി: ഗവൺമെന്റ് എൽ പി സ്കൂൾ കോളിത്തട്ട് ശാന്തിഗിരിയിൽ കാർഷിക ദിനാചരണം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ലിസി പി എ ചടങ്ങിൽ അധ്യക്ഷതവഹിക്കുകയും കർഷകനെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.ഉല്ലാസ് ജി ആർ സ്വാഗതം പറഞ്ഞു. ശാന്തിഗിരി കർഷകൻ തോമസ് വള്ളിയിൽ മുഖ്യാതിഥിയായി.

സജിഷ എൻ ജെ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. രജിത കെ നന്ദി പ്രകാശനം നടത്തി. തുടർന്ന് കുട്ടികൾ കർഷകനുമായി സംവദിച്ചു. സ്കൂൾമുറ്റത്ത് വാഴ തൈകൾ നടുകയും കുട്ടികൾ കുട്ടികർഷകരായി വീടുകളിൽ തൈകൾ നടുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62246/kollithut-shantigiri-government-organized-agriculture-day-at-lp-school)