---
title: "ആം ആദ്മി പാർട്ടി വയനാട് ജില്ലാ യൂത്ത് വിംഗ് കമ്മറ്റി രൂപീകരിച്ചു"
english_title: "Aam Aadmi Party formed Wayanad District Youth Wing Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62274/aam-aadmi-party-formed-wayanad-district-youth-wing-committee"
published_at: "2022-08-17T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fcbc4b39934_Picsart_22-08-17_15-26-25-481.jpg"
keywords: []
---

# ആം ആദ്മി പാർട്ടി വയനാട് ജില്ലാ യൂത്ത് വിംഗ് കമ്മറ്റി രൂപീകരിച്ചു

> **Lead Summary:** കൽപ്പറ്റ: ജില്ലാ ആസ്ഥാനത്ത് പുതിയതായി ആരംഭിച്ച ഓഫീസിൽ വച്ച് ചേർന്ന യുവാക്കളുടെ യോഗത്തിലാണ് യൂത്ത് വിംഗ് ജില്ലാ കമ്മറ്റി രൂപീകരിച്ചത്. മുൻ യൂത്ത് വിംഗ് ജില്ലാ കോഡിനേറ്റർ സിജു പുൽപ്പള്ളിയെ കൺവീനറായും കമ്പളക്കാട് സ്വദേശി റിയാസ് അട്ടശ്ശേരിയെ സെക്രട്ടറിയായും, അമീൻ തലപ്പുഴയെ ട്രഷറർ ആയും തിരഞ്ഞെടുത്തു.

## Article Content

കൽപ്പറ്റ: ജില്ലാ ആസ്ഥാനത്ത് പുതിയതായി ആരംഭിച്ച ഓഫീസിൽ വച്ച് ചേർന്ന യുവാക്കളുടെ യോഗത്തിലാണ് യൂത്ത് വിംഗ് ജില്ലാ കമ്മറ്റി രൂപീകരിച്ചത്. മുൻ യൂത്ത് വിംഗ് ജില്ലാ കോഡിനേറ്റർ സിജു പുൽപ്പള്ളിയെ കൺവീനറായും കമ്പളക്കാട് സ്വദേശി റിയാസ് അട്ടശ്ശേരിയെ സെക്രട്ടറിയായും, അമീൻ തലപ്പുഴയെ ട്രഷറർ ആയും തിരഞ്ഞെടുത്തു.

നജീദ് അമ്പലവയൽ ജോയിൻ കൺവീനർ, ഷിനോജ് മുതിരക്കാല ജോയിൻ സെക്രട്ടറി, ജോസ്, നൗഷാദ് എന്നിവരെ എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. ആം ആദ്മി പാർട്ടി വയനാട് ജില്ലാ കൺവീനർ അജി കൊളോണിയ, സെക്രട്ടറി സൽമാൻ റിപ്പൺ, കൃഷ്ണൻകുട്ടി, എം.ഒ തോമസ്, ഇ.വി തോമസ്, തങ്കച്ചൻ, ഡോ.സുരേഷ്, പ്രേംജി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62274/aam-aadmi-party-formed-wayanad-district-youth-wing-committee)