---
title: "കർഷക ദിനം വേറിട്ട ആഘോഷമാക്കി എടവക"
english_title: "Make Farmers Day a separate celebration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62287/make-farmers-day-a-separate-celebration"
published_at: "2022-08-17T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fcc8d9aefad_Picsart_22-08-17_16-17-20-369.jpg"
keywords: []
---

# കർഷക ദിനം വേറിട്ട ആഘോഷമാക്കി എടവക

> **Lead Summary:** മാനന്തവാടി: ചിങ്ങം ഒന്ന് കർഷക ദിനം വൈവിധ്യമാർന്ന പരിപാടികളോടെ എടവക ഗ്രാമ പഞ്ചായത്ത് സ്വരാജ് ഹാളിൽ വെച്ച് ആഘോഷിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി.പ്രദീപ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന കർഷക ദിനം വയനാട് ജില്ലകളക്ടർ എ. ഗീത ഐ എ എസ് ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയിൽ സമഗ്ര സംഭാവന നൽകിയ കർഷകനായി ഏർപ്പെടുത്തിയ, മുൻ കൃഷി ഓഫീസർ ആർ. മണികണ്ഠൻ സ്മാരക പുരസ്കാരം കമ്മന സ്വദേശിയും കർഷക ശാസ്ത്രജ്ഞനുമായ എ. ബാലകൃഷ്ണൻ അർഹനായി.

## Article Content

മാനന്തവാടി: ചിങ്ങം ഒന്ന് കർഷക ദിനം വൈവിധ്യമാർന്ന പരിപാടികളോടെ എടവക ഗ്രാമ പഞ്ചായത്ത് സ്വരാജ് ഹാളിൽ വെച്ച് ആഘോഷിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി.പ്രദീപ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന കർഷക ദിനം വയനാട് ജില്ലകളക്ടർ എ. ഗീത ഐ എ എസ് ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയിൽ സമഗ്ര സംഭാവന നൽകിയ കർഷകനായി ഏർപ്പെടുത്തിയ, മുൻ കൃഷി ഓഫീസർ ആർ. മണികണ്ഠൻ സ്മാരക പുരസ്കാരം കമ്മന സ്വദേശിയും കർഷക ശാസ്ത്രജ്ഞനുമായ എ. ബാലകൃഷ്ണൻ അർഹനായി.

പഞ്ചായത്തിലെ പത്തൊമ്പത് വാർഡുകളിൽ നിന്നും കണ്ടെത്തിയ വനിത, വിദ്യാർഥി, പട്ടിക വർഗ , മുതിർന്നവർ, യുവാക്കൾ എന്നീ വിഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മാതൃകാ കർഷകർ, എടവകയിലെ മൂന്ന് ക്ഷീര സംഘങ്ങളിലെ മാതൃകാ കർഷകർ, മാതൃക കർഷക തൊഴിലാളി എന്നിവർക്കുള്ള ആദരവും പുരസ്കാരങ്ങളും ജില്ല കളക്ടർ സമ്മാനിച്ചു.

രാവിലെ ഒമ്പത് മണിക്ക് പായോട് കോച്ചിറക്കാട്ട് ചാക്കോയുടെ കൃഷിയിടത്തിൽ വെച്ചു നടന്ന കൃഷി ദർശൻ പരിപാടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി തെങ്ങിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ ജംസീറ ഷിഹാബ്, പടകൂട്ടിൽ ജോർജ്, ജെൻസി ബിനോയി , ഷിഹാബ് അയാത്ത്, അഹമ്മദ് കുട്ടി ബ്രാൻ , ഗിരിജ സുധാകരൻ, വിനോദ് തോട്ടത്തിൽ, ഷിൽ സൺ മാത്യു, ഉഷാ വിജയൻ, സുജാത. സി സി, കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ജ്യോതി പി ബിന്ദു, സെക്രട്ടറി പി.കെ.ബാലസുബ്രഹ്മണ്യൻ, കൃഷി ഓഫീസർ രജനി.ജി.വി, അയൂബ് തോട്ടോളി, കാർഷിക വികസന സമിതി അംഗങ്ങളായ അലി ബ്രാൻ, സജീവൻ. എം, പി.വി.സമദ്, ജയചന്ദ്രൻ വാളേരി, പി.ജെ. മാനുവൽ , വിൻസെന്റ് കൊച്ചുകുടിയിൽ പ്രസംഗിച്ചു.

തുടർന്ന് ഭരണ സമിതി അംഗങ്ങൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ കലാപരിപാടികൾ നടന്നു. കർഷകരുടെ അനുഭവം പങ്കു വെക്കലിനു ശേഷം നടന്ന സ്നേഹ വിരുന്നോ ടെ ചടങ്ങ് അവസാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62287/make-farmers-day-a-separate-celebration)