---
title: "ആറളം കൃഷി ഭവൻ കർഷക ദിനാഘോഷ പരിപാടികൾ  പേരാവൂർ എം.എൽ എ അഡ്വ സണ്ണി ജോസഫ് നിർവഹിച്ചു"
english_title: "Sunnyjoseph"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62290/sunnyjoseph"
published_at: "2022-08-17T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fccb9970a00_PicsArt_08-17-04.34.54.jpg"
keywords: []
---

# ആറളം കൃഷി ഭവൻ കർഷക ദിനാഘോഷ പരിപാടികൾ  പേരാവൂർ എം.എൽ എ അഡ്വ സണ്ണി ജോസഫ് നിർവഹിച്ചു

> **Lead Summary:** ആറളം കൃഷി ഭവൻ കർഷക ദിനാഘോഷ പരിപാടികൾ വെളി മാനത്ത് പേരാവൂർ എം.എൽ എ അഡ്വ സണ്ണി ജോസഫ് നിർവഹിച്ചു. വിവിധ മേഖലകളിലെ കർഷകരെ ചടങ്ങിൽ ആദരിച്ചു. 500 ൽ അധികം കർഷകർ പങ്കെടുത്ത ചടങ്ങിൽ ഘോഷയാത്ര വെളിമാനം ടൗൺ കേന്ദ്രീകരിച്ച് നടന്നു.

## Article Content

ആറളം കൃഷി ഭവൻ കർഷക ദിനാഘോഷ പരിപാടികൾ വെളി മാനത്ത് പേരാവൂർ എം.എൽ എ അഡ്വ സണ്ണി ജോസഫ് നിർവഹിച്ചു. വിവിധ മേഖലകളിലെ കർഷകരെ ചടങ്ങിൽ ആദരിച്ചു. 500 ൽ അധികം കർഷകർ പങ്കെടുത്ത ചടങ്ങിൽ ഘോഷയാത്ര വെളിമാനം ടൗൺ കേന്ദ്രീകരിച്ച് നടന്നു.

ചടങ്ങിൽ പങ്കെടുത്ത കർഷകർക്ക് ഹൈബ്രിഡ് പച്ചക്കറി തൈകൾ, വിത്തുകൾ , റെഡ് ലേഡി പപ്പായ തൈകൾ, പീനട്ട് ബട്ടർ ഫ്രൂട്ട് തൈകൾ, കശുമാവിൻ തൈകൾ , കുരുമുളക് തൈകൾ, എന്നിവ സൗജന്യമായി വിതരണം ചെയ്തു. രണ്ട് ദിവസങ്ങളിലായി ആണ് ആറളത്ത് കർഷക ദിനം ആഘോഷിച്ചത്. ആറളം ടൗണിലും വെളിമാനത്തും വെച്ച് കാർഷിക സെമിനാർ സംഘടിപ്പിച്ചു. കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.പി.ജയരാജ്, നബാർഡ് ഫാർമേഴ്സ് സൊസൈറ്റി പ്രമോട്ടർ രജീഷ എന്നിവർ ക്ലാസ്സ് എടുത്തു.

കർഷക ദിനം ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.വേലായുധൻ ജനകീയാസൂത്രണ പദ്ധതി നടീൽ വസ്തുക്കൾ വിതരണം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ വി ശോഭ. ആറളം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ ജോസ് അന്ത്യാം കുളം, അനീഷ് ഇ.സി, വൽസാ ജോസ് , വാർഡ് മെമ്പർമാരായ മാർഗരറ്റ് ടി.പി, ബിന്ദു യു.എസ്, ജോർജ് ആലാംപള്ളിൽ, സുധാകരൻ യു.കെ , വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ജിമ്മി അന്തിനാട്ട്, തോമസ് പാലക്കൽ, മാത്തുക്കുട്ടി പന്തപ്ലാക്കൽ സി.ഡി.എസ് ചെയർ പേഴ്സൺ സുമ ദിനേശൻ , എന്നിവർ സംസാരിച്ചു.

ചടങ്ങിൽ ആറളം കൃഷി ഭവൻ അസി. കൃഷി ഓഫീസർ ആർ ജയരാജ് സ്വാഗതവും കൃഷി അസിസ്റ്റന്റ് സി.കെ സുമേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62290/sunnyjoseph)