---
title: "കണ്ണൂർ കോർപ്പറേഷൻ കർഷക ദിനാഘോഷം "
english_title: "Kannur Corporation Farmers Day Celebration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62296/kannur-corporation-farmers-day-celebration"
published_at: "2022-08-17T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fcd044915bd_PicsArt_08-17-04.54.42.jpg"
keywords: []
---

# കണ്ണൂർ കോർപ്പറേഷൻ കർഷക ദിനാഘോഷം 

> **Lead Summary:** ചിങ്ങം ഒന്ന് കർഷകദിനത്തിന്റെ ഭാഗമായി കണ്ണൂർ കോർപ്പറേഷനിലും വിവിധ സോണലുകളിലും കർഷക ദിനാഘോഷം നടത്തി. കർഷക ദിനാഘോഷത്തിന്റെ കണ്ണൂർ കോർപ്പറേഷൻ തല ഉദ്ഘാടനം തോട്ടട സാംസ്കാരിക നിലയത്തിൽ മേയർ അഡ്വ. ടി ഒ മോഹനൻ നിർവഹിച്ചു. കർഷക ദിനാഘോഷത്തിന്റെ ഭാഗമായി കൃഷിദർശൻ വിളംബര ജാഥ നടത്തി.

## Article Content

ചിങ്ങം ഒന്ന് കർഷകദിനത്തിന്റെ ഭാഗമായി കണ്ണൂർ കോർപ്പറേഷനിലും വിവിധ സോണലുകളിലും കർഷക ദിനാഘോഷം നടത്തി. കർഷക ദിനാഘോഷത്തിന്റെ കണ്ണൂർ കോർപ്പറേഷൻ തല ഉദ്ഘാടനം തോട്ടട സാംസ്കാരിക നിലയത്തിൽ മേയർ അഡ്വ. ടി ഒ മോഹനൻ നിർവഹിച്ചു. കർഷക ദിനാഘോഷത്തിന്റെ ഭാഗമായി കൃഷിദർശൻ വിളംബര ജാഥ നടത്തി.

ചടങ്ങിൽ മുതിർന്ന കർഷകരെയും വിദ്യാർത്ഥി കർഷകയായ തനുശ്രീയെയും ആദരിച്ചു. തുടർന്ന് മുതിർന്ന കർഷകരുടെ അനുഭവം പങ്കുവെക്കൽ, കാർഷിക ക്വിസ്, കർഷക സെമിനാർ എന്നിവ നടന്നു. ചടങ്ങിൽ കൗൺസിലർ ബിജോയ് തയ്യിൽ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വി ബാലകൃഷ്ണൻ, കെ.വി.അനിത, കെ.എൻ.മിനി വിവിധ സംഘടനാ പ്രതിനിധികളായ ബാബു കെ വി, ലക്ഷ്മണൻ പി, എം ഹരിദാസൻ, മഹമൂദ് കോറോത്ത് സഹകരണ ബാങ്ക് ഭാരവാഹികളായ സി.പി.ബാലൻ, പവിത്രൻ പി, പ്രദീപൻ കെ, കെ വി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

കണ്ണൂർ മുൻസിപ്പൽ തല ഉദ്ഘാടനം കോർപ്പറേഷൻ ഓഫീസിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ഷമീമ ടീച്ചർ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി രാജേഷ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, കെ സുരേഷ്, അസീമ സി എച്, ഫാം ക്ലബ് പ്രതിനിധി പത്മജ കെ, ഫീൽഡ് ഓഫീസർ കെ വി.ശിവപ്രസാദ്, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു. പുഴാതി കമ്മ്യൂണിറ്റി ഹാളിൽ നടന്ന കർഷക ദിനാഘോഷ പരിപാടി കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. പി ഇന്ദിര അധ്യക്ഷത വഹിച്ചു. കൗൺസിലർ മാരായ പനയൻ ഉഷ, എൻ.സുകന്യ, ടി.രവീന്ദ്രൻ, കൂക്കിരി രാജേഷ്, പി കൗലത്ത്, സി.സുനീഷ, എം ശകുന്തള തുടങ്ങിയവരും വിവിധ സംഘടന-ബാങ്ക് പ്രതിനിധികളായ കെ മഹീന്ദ്രൻ, സി മോഹനൻ, കെ ഷാജി, കെപിഎ സലീം, നിഷില്‍ എം, പവിത്രൻ സി, എ നിഷ, കൃഷി ഓഫീസർ ടിവി ശ്രീകുമാർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ രാഖി, സോണൽ ഓഫീസർ എൻ. ജയകുമാർ, അസിസ്റ്റന്റ് കൃഷി ഓഫീസർ കെ.പ്രഭ തുടങ്ങിയവർ സംസാരിച്ചു. എളയാവൂരിൽ സോണലിൽ കർഷക ദിനാഘോഷം സ്റ്റാൻഡിങ് നികുതി അപ്പീൽ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന മൊയ്തീൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എൻ ഉഷ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി പി വത്സലൻ, ധനേഷ് മോഹൻ, ഇ ടി സാവിത്രി, കെ എം സരസ, പ്രകാശൻ പയ്യനാടൻ, എസ് ഷഹീദ, പി കെ സാജേഷ് കുമാർ വിവിധ സംഘടന ബാങ്ക് പ്രതിനിധികളായ കെ രാജീവൻ, എൻ വി പുരുഷോത്തമൻ, വി വിനോദ്, സതീശൻ ബാവുക്കൻ, എംപി അരവിന്ദൻ, അമീനുള്ള, കെ ടി ഹരികൃഷ്ണൻ, കെ എ ഗംഗാധരൻ, പള്ളിപ്രം പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.

പള്ളിക്കുന്ന് സോണൽ കർഷക ദിനാഘോഷം കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ഷമീമ ടീച്ചർ അധ്യക്ഷത വഹിച്ചു. മുതിർന്ന കർഷകരെ ആദരിക്കൽ, വിളംബരജാഥ, സെമിനാർ തുടങ്ങിയവ നടന്നു. ചടങ്ങിൽ കൗൺസിലർമാരായ എ കുഞ്ഞമ്പു, കെ സീത, പി പി ബിവി, കെ പി റാഷിദ് കെ പി അനിത, കൃഷി അസിസ്റ്റന്റ് രാഖി, കൃഷി ഓഫീസർ കെ കെ രാജശ്രീ, അസിസ്റ്റന്റ് കൃഷി ഓഫീസർ ടി ദിഗേഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു. ചേലോറ സോണൽ തല ഉദ്ഘാടനം സോണൽ ഓഫീസിൽ കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. വാർഡ് കൗൺസിലർ കെ പ്രദീപ്കുമാർ അധ്യക്ഷതവഹിച്ചു കൗൺസിലർമാരായ ശ്രീജ ആരംമ്പൻ, വി കെ ശ്രീലത, മിനി അനിൽകുമാർ, കെ നിർമ്മല, കെ പി രജനി, കൃഷി ഓഫീസർ ഫറസ് ബിൻ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62296/kannur-corporation-farmers-day-celebration)