---
title: "മെറിറ്റ് അട്ടിമറി:  എം എസ് എഫ്, ആർ ഡി ഡി ഓഫീസ് ഉപരോധിച്ചു"
english_title: "The RDD office was besieged"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62297/the-rdd-office-was-besieged"
published_at: "2022-08-17T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fcd15aa6f2f_PicsArt_08-17-04.59.38.jpg"
keywords: []
---

# മെറിറ്റ് അട്ടിമറി:  എം എസ് എഫ്, ആർ ഡി ഡി ഓഫീസ് ഉപരോധിച്ചു

> **Lead Summary:**  ഹയർസെക്കണ്ടറി പ്രവേശനത്തിൽ ഗുരുതര സംവരണ അട്ടിമറി ആരോപിച്ച് എംഎസ്എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആര്‍.ഡി.ഡി. ഓഫീസ് ഉപരോധിച്ചു. അലോട്ട്മെന്‍റുകള്‍ പൂര്‍ത്തീകരിക്കുന്നതിനു മുമ്പ് തന്നെ സംവരണ സീറ്റുകളില്‍ പ്രവേശനം നടത്തുന്നത് ആസൂത്രിതമായിട്ടാണെന്നും, സംവരണ അട്ടിമറിയില്‍ നിന്നും പിന്മാറാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം.

## Article Content

 ഹയർസെക്കണ്ടറി പ്രവേശനത്തിൽ ഗുരുതര സംവരണ അട്ടിമറി ആരോപിച്ച് എംഎസ്എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആര്‍.ഡി.ഡി. ഓഫീസ് ഉപരോധിച്ചു. അലോട്ട്മെന്‍റുകള്‍ പൂര്‍ത്തീകരിക്കുന്നതിനു മുമ്പ് തന്നെ സംവരണ സീറ്റുകളില്‍ പ്രവേശനം നടത്തുന്നത് ആസൂത്രിതമായിട്ടാണെന്നും, സംവരണ അട്ടിമറിയില്‍ നിന്നും പിന്മാറാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം.

പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്, വൈസ് പ്രസിഡന്റ്‌ ഷജീർ ഇഖ്‌ബാൽ, ജില്ലാ പ്രസിഡന്റ്‌ നസീർ പുറത്തീൽ, സംസ്ഥാന വിംഗ് കണ്‍വീനര്‍ ഇജാസ് ആറളം, ജില്ല ട്രഷറർ സാദിഖ് പാറാട്, ജില്ല ഭാരവാഹികളായ സഹൂദ് മുഴപ്പിലങ്ങാട്, തസ്‌ലീം അടിപ്പാലം, തുടങ്ങിയവർ സംസാരിച്ചു. സുഹൈൽ എം കെ, അസർ പാപ്പിനശ്ശേരി, സൽമാൻ പുഴാതി, ഷാഹിദ് മാട്ടൂൽ, റഷാദ് വാരം കടവ്, മുഷ്താഖ്, നിജാസ് തലമുണ്ട തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62297/the-rdd-office-was-besieged)